കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയിംഗ് കോളേജിൽ മോഡൽ യുണൈറ്റഡ് നേഷൻസ് പത്താമത്തെ എടിഷന് തുടക്കമായി. കോളജിൽ നടന്ന ചടങ്ങിൽ വ്യവസായിയും ഐടി വിദഗ്ദനുമായ റൊട്ടേറിയൻ മാധവ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ അക്കാദമിക തലത്തിനുപരിയായി, മോഡൽ യുണൈറ്റഡ് നേഷൻസ് പോലെ ഉള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ട് നേതൃത്വപാഠവം ആർജ്ജിക്കണം എന്നും അഭിപ്രായപ്പെട്ടു. കോളജ് റിസർച്ച് ഡീൻ ഡോ. ബ്രിജേഷ് പോൾ, സ്റ്റാഫ് കോ-ഓർഡിനേറ്റർ ഡോ. ദീപക് എൽദോ ബാബു, റോട്ടറി ക്ലബ്ബ് കോതമംഗലം പ്രസിഡന്റ് സോണി തോമസ്, മോഡൽ യുണൈറ്റസ് നേഷൻസ് ജനറൽ അലൻ സജി നടക്കൽ എന്നിവർ പ്രസംഗിച്ചു. , മൂന്ന് (3/12) വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ഇന്ത്യയിലെ പ്രമുഖ കോളജുകളിൽ നിന്ന് മുന്നൂറിൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കും. എട്ട് സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ കാലികപ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. മോഡൽ കേരള നിയമസഭ പരിപാടിയുടെ മുഖമുദ്രയാണിത്.
