Connect with us

Hi, what are you looking for?

AGRICULTURE

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടം : എം. എ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനി മരണപ്പെട്ടു

കോതമംഗലം: മാറാടി മഞ്ചേരിപ്പടിക്ക് സമീപം കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനി മലപ്പുറം വടപുരം ഇല്ലിക്കൽ അസ്റ അഷൂർ(19) ആണ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാത്രി 9ഓടെ മരിച്ചത്.

മസ്‌തിഷ്ക മരണം സംഭവിച്ച അസ്‌റയുടെ മരണം ഇന്ന് രാത്രി 9ഓടെ സ്ഥിതീകരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 5ഓടെ മൂവാറ്റുപുഴ-പിറവം റോഡിൽ കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. പിറവം അരീക്കൽ വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഇതേ ദിശയിൽ പിറവം ഭാഗത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തെക്ക് വരുകയായിരുന്ന കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട് കാറിലും എതിർ ദിശയിൽ വന്ന മൂവാറ്റുപുഴ വൈക്കം റൂട്ടിൽ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസിലും ഇടിക്കുകയായിരുന്നു.

അസ്റ അഷൂർ ഇല്ലക്കലിൻ്റെ (S3 CA) ഭൗതീക ശരീരം അന്തിമോപചാരം അർപ്പിക്കുന്നതിനായി (29/09/2024) രാവിലെ 11.00 ന് ആലുവ ടൗൺ ജുമാ മസ്ജിദ് അങ്കണത്തിൽ (ഇസ്‌ലാമിക് സ്കൂളിന് എതിർവശം) പൊതുദർശനത്തിന് വയ്ക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് കോളേജിൽ നിന്ന് ആലുവയ്ക്ക് വരുവാനായി രണ്ട് ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. ബസ്സുകൾ രാവിലെ 9.00 മണിക്ക് കോളേജിൽ നിന്ന് പുറപ്പെടുന്നതാണ് കോളജ് അധികാരികൾ അറിയിച്ചു.

📱വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ , ലിങ്ക് വഴി ജോയിൻ ചെയ്യുക..👇

https://chat.whatsapp.com/JCy9GFxvxNTJDBhcusH54Q

 

You May Also Like

CRIME

കോതമംഗലം: വീട്ടമ്മമാരുടെ മാല പൊട്ടിച്ച് ഇരുചക്രവാഹനത്തിൽ കടന്നുകളഞ്ഞയാളെ പിടികൂടി. കീരംപാറ തട്ടേക്കാട് കൊണ്ടിമറ്റം പുത്തൻപുര വീട്ടിൽ സിനു കുട്ടപ്പൻ (41) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചേലാട് കള്ളാട് ഭാഗത്ത് നിന്നും...

NEWS

കോതമംഗലം : അനശ്വര ചലച്ചിത്ര നടൻ ജയന്റെ സ്മരണക്കായ് തിരുവനന്തപുരം ജയൻ കലാ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയിട്ടുള്ള മാധ്യമ പുരസ്‌ക്കാരത്തിന് പത്രപ്രവർത്തകനും, കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി....

NEWS

കോതമംഗലം: സാറാമ്മ വധത്തിൻ്റെ ഭീതി വിട്ടുമാറുന്നതിന് മുൻപേ വീണ്ടും പിണ്ടിമനയും ചേലാടും പട്ടാപ്പകൽ വീട്ടമ്മയുടെ മാല പൊട്ടിക്കൽ ജനം പരിഭ്രാന്തിയിൽ. പൊലിസ് പ്രതിയുടെ സിസിടിവ ദ്യശ്യം പുറത്ത് വിട്ടു. അന്വേഷണം ഊർജിതമാക്കിയതായി കോതമംഗലം...

NEWS

കോതമംഗലം : അത്യാധുനിക സൗകര്യങ്ങൾ ഒരുക്കി കോതമംഗലം ഇ വി എം ടാക്കീസ് വീണ്ടും പ്രവർത്തനം ആരംഭിച്ചു. ഡോൾബി അറ്റ്മോസ്‌ സൗണ്ട് സിസ്റ്റം,സിൽവർ സ്ക്രീൻ, ലേസർ പ്രൊജക്ടർ 3D, പെൻ വർക്കർ ബ്രാൻഡ്...

NEWS

കോതമംഗലം :കോതമംഗലം ലയൺസ് ക്ലബ്ബും ശ്രീ ഭവാനി ഫൗണ്ടേഷൻ കാലടിയും സംയുക്തമായി ചേർന്ന് കോതമംഗലത്ത് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലെയും കോതമംഗലം മാർ ബസേലിയോസ് ദന്തൽ കോളേജിലെയും വിദഗ്ധരായ...

ACCIDENT

കോതമംഗലം: നെല്ലിമറ്റത്ത് ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഊന്നുകല്‍ വെള്ളാമകുത്ത് തടത്തിക്കുടിയില്‍ അനിലാണ്(32) മരിച്ചത്. മരപ്പണി തൊഴിലാളിയാണ് മരിച്ച അനില്‍. വെള്ളിയാഴ്ച രാത്രി കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെവന്ന...

NEWS

കോതമംഗലം: മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭയും എഴുത്തച്ഛൻ പുരസ്കാര ജേതാവുമായ ടി. പത്മനാഭനെ മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിൽ ആദരിച്ചു. ‘ഇഗ്നൈറ്റ് ദി യങ് മൈൻ്റ്സ് ‘എന്ന പരിപാടിയുടെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ...

NEWS

കോതമംഗലം:കേരള സ്കൂൾ ഒളിമ്പിക്സ് ന്റെ ഭാഗമായി കോതമംഗലം എം എം കോളേജിൽ നടന്ന നീന്തൽ മത്സരം സമാപിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും കോതമംഗലം എം എൽ എ  ആന്റണി ജോൺ നിർവഹിച്ചു. കോതമംഗലം...

NEWS

കോതമംഗലം : കേരള സ്കൂൾ കായികമേള താരങ്ങൾക്ക് കൊച്ചി മെട്രോയുടെ സൗജന്യ യാത്ര സംഘടിപ്പിച്ചു. കോതമംഗലത്ത് വച്ച് ആന്റണി ജോൺ എംഎൽഎ കുട്ടികൾക്ക് കൂപ്പണുകൾ നൽകി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ഭൂമി തരം മാറ്റം സ്പെഷ്യൽ അദാലത്ത്സംഘടിപ്പിച്ചു . സംസ്ഥാനത്തെ വിവിധ റവന്യൂ ഓഫീസുകളിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള തരം മാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് സ്പെഷ്യൽ അദാലത്തുകൾ സംഘടിപ്പിച്ച്...

NEWS

കോതമംഗലം: ബൈക്കപകടത്തില്‍ പരിക്കേറ്റ് സഹായം തേടുന്ന സഹോദരങ്ങള്‍ക്ക് കൈത്താങ്ങാന്‍ കൈകോര്‍ത്ത് കോതമംഗലത്തെ പ്രൈവറ്റ് ബസ്സുകളും. 22ഓളം സ്വകാര്യ ബസ്സുകളാണ് ഐറിനും ഐവിനും വേണ്ടി നിരത്തിലിറങ്ങിയത്.. ചികിത്സാ സഹായത്തിനായുള്ള യാത്ര ട്രാഫിക് എസ് ഐ...

NEWS

കോതമംഗലം :സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ നീന്തൽ മത്സരങ്ങളിൽ ഹാട്രിക് റെക്കോഡ് നേട്ടവുമായി തിരുവനന്തപുരം എം വി എച്ച് എസ് എസ് തുണ്ടത്തില്‍ സ്‌കൂളിലെ വിദ്യാ൪ഥികളായ എസ്. അഭിനവും മോ൯ഗം തീ൪ഥു സാംദേവും. സീനിയര്‍...

error: Content is protected !!