Connect with us

Hi, what are you looking for?

NEWS

പോളിംഗ് സാമഗ്രികളുമായി വിതരണ കേന്ദ്രങ്ങളിൽ നിന്ന് ബൂത്തുകളിലേക്ക്; നെല്ലിക്കുഴിയിൽ വെബ് കാസ്റ്റിംഗ് സംവിധാനം.

കോ​ത​മം​ഗ​ലം: താ​ലൂ​ക്കി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പോ​ളിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടേ​യും മ​റ്റ് സാ​മ​ഗ്രി​ക​ളു​ടെ​യും വി​ത​ര​ണം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് എം​എ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​രം​ഭി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അനുസരിച്ചു തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തിനായി ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ചു ന​ൽ​കിയിരുന്നു. ഉച്ചയോടുകൂടി വിതരണം പൂർത്തിയാക്കുകയും തുടർന്ന് രാ​ത്രി​യോ​ടെ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ സ​ജ്ജ​മാ​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യിരിക്കുന്നത്. കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​യി​ലു​മാ​യി മു​ന്നൂ​റി​ൽ താ​ഴെ പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് ആ​കെ​യു​ള്ള​ത്. ഓ​രോ ബൂ​ത്തു​ക​ളി​ലും അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കും.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജില്ലയിൽ 38 പോളിങ് സ്റ്റേഷനുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തും. നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ മൂന്ന് ഇടങ്ങളിൽ ഈ സൗകര്യം ലഭ്യമായിരിക്കുമെന്ന് കളക്ടർ വ്യകതമാക്കുന്നു. ഓരോ പ്രദേശത്തെയും അക്ഷയ കേന്ദ്രങ്ങൾ ആണ് വെബ് കാസ്റ്റിംഗിന് ആവശ്യമായ ലാപ്ടോപ്, ക്യാമറ എന്നിവ ക്രമീകരിക്കുന്നത്. കേന്ദ്രങ്ങളിൽ നിയോഗിക്കുന്നതും അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാരെ ആയിരിക്കും. ബി. എസ്. എൻ. എൽ ആണ് ആവശ്യമായ നെറ്റ്‌വർക്ക് സംവിധാനങ്ങൾ ഒരുക്കുന്നത്. കെൽട്രോൺ ആണ് സാങ്കേതിക സഹായം ഉറപ്പാക്കുന്നത്. ജില്ലാ തലത്തിൽ കളക്ടറേറ്റിൽ വെബ് കാസ്റ്റിംഗ് കൺട്രോൾ റൂം പ്രവർത്തിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന പ്രശ്ന ബാധിത ബൂത്തുകളിൽ നിന്ന് തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ആണ് വെബ് കാസ്റ്റിംഗ് നടത്തുന്നത്.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...