കോതമംഗലം : കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം പൊതിഞ്ഞും സംസ്കരിച്ചും ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാതൃകയായി. കോവിഡ് ബാധിച്ച് ബുധനാഴ്ച മരിച്ച പോത്താനിക്കാട് നെല്ലാട്ടുകുടി വര്‍ഗീസിന്റെ ഭാര്യ അന്നമ്മ(77)യുടെ മൃതദേഹമാണ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്കരിച്ചത്. വീട്ടില്‍ മരണപ്പെട്ടതിനാല്‍ മൃതദേഹം ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെ ഏറ്റെടുത്ത് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പൊതിയുകയായിരുന്നു. പോത്താനിക്കാട് സെന്റ് സേവിയേഴ്സ് പള്ളി സെമിത്തേരിയിലാണ് സംസ്കരിച്ചത്.
ഡിവൈഎഫ്ഐ പോത്താനിക്കാട് മേഖലാ സെക്രട്ടറി ബേസില്‍ ജയിംസ്, എസ് എഫ് ഐ കവളങ്ങാട് എരിയാ പ്രസിഡന്റ് എല്‍ദോസ് എം ജേക്കബ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ കോഡിനേറ്റര്‍ ഷിബു ഏദന്‍സ്, ഡിവൈഎഫ്ഐ, എസ് എഫ്ഐ പ്രവര്‍ത്തകരായ നോയല്‍ റോയി, എല്‍ദോസ് ജോസഫ്, അഭിറാം ഷൈകുമാര്‍, കെ വിജേഷ് എന്നിവര്‍ നേതൃത്വം നല്കി.