Connect with us

Hi, what are you looking for?

NEWS

ഡോ. സ്വാമിനാഥൻ ഫാർമേഴ്‌സ് പ്രൊഡ്യൂസ് കോ- ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി ലിമിറ്റഡ് ഇ.1478 പ്രവർത്തനം ആരംഭിച്ചു

കോതമംഗലം : രാജ്യത്തെ അറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞനും, ഹരിത വിപ്ലവത്തിൻ്റെ പിതാവുമായ ഡോ.സ്വാമിനാഥൻ്റെ നാമധേയത്തിൽ കോതമംഗലം ബ്ലോക്ക് പൂർണ്ണമായും പ്രവർത്തന പരിധിയിൽ ഉൾപ്പെടുത്തി ഡോ.സ്വാമിനാഥൻ ഫാർമേഴ്‌സ് പ്രൊഡ്യൂസ് കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി ലിമിറ്റഡ് ഇ.1478 എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.
സംഘം ഓഫീസിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ബഹു.സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവ്വഹിച്ചു. കൃഷിക്കാരിൽ നിന്നും കാർഷിക ഉത്പന്നങ്ങൾ സംഭരിച്ചു NCDC യുടെ സഹായത്തോടു കൂടി മൂല്യ വർദ്ധിത ഉത്പന്നങ്ങളാക്കി മാർക്കറ്റ് ഫെഡുമായി സഹകരിച്ച് ആഭ്യന്തര വിദേശ വിപണികളിൽ വിപണനം നടത്തി കൃഷിക്കാരുടെ ഉത്പന്നങ്ങൾക്ക് പരമാവധി വില ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

ചടങ്ങിൽ
ഡോ. സ്വാമിനാഥൻ ഫാർമേഴ്‌സ് പ്രൊഡ്യൂസ് കോ- ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻ്റ്, (ചെയർമാൻ സർക്കിൾ സഹകരണ യൂണിയൻ) കെ.കെ. ശിവൻ സ്വാഗതം ആശംസിച്ചു.
പ്രോജക്ട‌് കോർഡിനേറ്റർ കേരള മാർക്കറ്റ് ഫെഡ്(എറണാകുളം) വി.ജി. കണ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിശിഷ്ടഥിതിയായ NCDC ചീഫ് ഡയറക്ടർ കെ. ശ്രീധരൻ സംഘാംഗങ്ങളുടെ ഷെയർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ചടങ്ങിൽ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ,
മീറ്റ് പ്രൊഡക്‌ട്‌സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ. ശിവൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ. ഗോപി,
മർക്കൻ്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് വി.വി. ജോണി , തട്ടേക്കാട് അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസേ ഴ്സ് കമ്പനി എം ഡി സാബു വർഗീസ്,കോതമംഗലം SCB 354 പ്രസിഡൻ്റ് കെ.കെ. വർഗീസ്, വാരപ്പെട്ടി SCB പ്രസിഡന്റ്‌ എ എസ് ബാലകൃഷ്ണൻ, വാർഡ് മെമ്പർ ഷീല രാജീവ്
എന്നിവർ പങ്കെടുത്തു. ഡോ. സ്വാമിനാഥൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കോ-ഓപ്പറേറ്റിവ് മാർക്കറ്റിംഗ് സൊസൈറ്റി,ബോർഡ് ഓഫ് ഡയറക്ടർ ആന്റണി ഉലഹന്നാൻ കൃതജ്ഞത രേഖപ്പെടുത്തി.

You May Also Like

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറ, പലവന്‍പടി പുഴയില്‍ മുങ്ങി മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളുടെയും ഭൗതി ശരീരം കോതമംഗലം മാര്‍ ബസേലിയോസ് ദന്തല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു. കോട്ടയം സ്വദേശികളായ ബിയോണ്‍, അതുല്‍, തിരുവനന്തപുരം സ്വദേശി ഹരീഷ്,...

CHUTTUVATTOM

കോതമംഗലം: സുഹൃത്തായ യുവതിയില്‍നിന്ന് സ്വര്‍ണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റില്‍. പായിപ്ര മരങ്ങാട്ട് താമസിക്കുന്ന കോതമംഗലം പുതുപ്പാടി മീമനാല്‍ ഷാലുവിനെയാണ് (35) കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കളവുപറഞ്ഞ് പലതവണകളായി 60...

CRIME

കോതമംഗലം :ഭവന ഭേദനം നടത്തി സ്വർണ്ണാഭരങ്ങൾ മോഷ്ടിക്കുന്നയാളെ കാപ്പ ചുമത്തി ജയിലിലടച്ചു.കുട്ടമംഗലം നെല്ലിമറ്റം മാങ്കുഴിക്കുന്നേൽ ബിജു (ആസിഡ് ബിജു -51) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ...

ACCIDENT

  കോതമംഗലം: കോതമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. വടാട്ടുപാറ പലവന്‍ പടി പുഴയില്‍ കുളിക്കാനിറങ്ങിയ തിരുവല്ല സ്വദേശി ബിയോണ്‍, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുല്‍ എന്നിവരാണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: അടുത്ത വേനല്‍ക്കാലത്ത് പെരിയാര്‍വാലി കനാലുകളില്‍ ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കനാലുകളുടെ ശുചീകരണം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. കീരമ്പാറ, കോട്ടപ്പടി, നെല്ലിക്കുഴി പഞ്ചായത്തുകളുടെ പരിധിയിലെ കനാലുകളുടെ...

NEWS

കോതമംഗലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ നിയുക്ത എംഎല്‍എ ഷിബു തെക്കുംപുറം ജനങ്ങള്‍ നല്‍കിയ വന്‍ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതിനായി നടത്തുന്ന മണ്ഡല പര്യടനം തുടരുന്നു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ജനങ്ങളുമായി...

CRIME

മൂവാറ്റുപുഴ: വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൂവാറ്റുപുഴ കടാതി സ്വദേശി നെടിയാമലയില്‍ അനന്തകൃഷ്ണന്‍ (21). നെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുന്‍...

NEWS

കോതമംഗലം: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോതമംഗലത്ത് വി.ഡി സതീശന്‍ അനുകൂല പ്രകടനം നടന്നു. കോതമംഗലം മുനിസിപ്പല്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ വി.ഡി സതീശന് അനുകൂല മുദ്രാവാക്യം ഉയര്‍ന്നു. പ്രകടനം പിഒ ജംഗ്ഷനിലെത്തിയപ്പോള്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ ബിജെപി നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസില്‍ പരാതി നല്‍കി. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നിറഞ്ഞ കുറിപ്പുകളാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വനിതാ നേതാക്കളെ ഉള്‍പ്പെടെ പേരെടുത്ത് പറഞ്ഞായിരുന്നു അധിക്ഷേപം....

CHUTTUVATTOM

കോതമംഗലം: വന്യജീവി ആക്രമണ പ്രശ്നം അടിയന്തര പരിഹാരം കാണേണ്ടതുണ്ടെന്ന് നിയുക്ത എംഎൽഎ  ഷിബു തെക്കുംപുറം. കുട്ടമ്പുഴ, കീരംപാറ പഞ്ചായത്തുകളിൽ നടത്തിയ പര്യടനത്തിന് നൽകിയ സ്വിരണ സമ്മേളനങ്ങളിൽ പങ്കെടുത്ത് പ്രസംഗിക്കുകയാ യിരുന്നു.   വന്യജീവികൾജനങ്ങളുടെ...

CHUTTUVATTOM

കോതമംഗലം: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച മുറുകുന്നതിനിടെ വി.ഡി. സതീശന് വേണ്ടി കോതമംഗലത്തെ പളളികളിൽ വഴിപാടുകളുമായി പ്രവർത്തകർ. ഇന്ന് കോതമംഗലം മാർത്തോമ ചെറിയ പള്ളിയിലും ,മാർത്ത മറിയം കത്തീഡ്രൽ വലിയ പള്ളിയിലുമാണ് സതീശൻ്റെ പേരിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് മലയിന്‍കീഴിന് സമീപം സ്വകാര്യ വ്യക്തിയുടെ വീടിന്റെ സ്റ്റോര്‍ റൂമില്‍ക്കയറിയ കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഇന്ന് ഉച്ചയോടെയാണ് വീട്ടുകാര്‍ സ്റ്റോര്‍ റൂമിലൊളിച്ച പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പാമ്പുപിടുത്ത വിദഗ്ദ്ധന്‍...

error: Content is protected !!