Connect with us

Hi, what are you looking for?

NEWS

ടാപ്പ് തുറന്ന് മുഴുവൻ ശക്തിയിൽ ജലം വരുന്നത് കണ്ട് സായൂജ്യമടഞ്ഞത് കേരളത്തിൽ വന്നപ്പോൾ : ഡോ മേനുക മഹർജൻ

കോതമംഗലം : ജലവിഭവ ശേഷിയാൽ അനുഗ്രഹീതമായ കേരളത്തിൽ വന്നപ്പോൾ മാത്രമാണ് ടാപ്പ് തുറന്ന് മുഴുവൻ ശക്തിയിൽ ജലം വരുന്നത് കണ്ട് സായൂജ്യമടഞ്ഞതെന്ന് നേപ്പാൾ ത്രിഭുവൻ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറെസ്റ്ററി അസോസിയേറ്റ് പ്രൊഫസർ ഡോ മേനുക മഹർജൻ.കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ആരംഭിച്ച ത്രിദിന അന്തർ ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ.നേപ്പാൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് രൂക്ഷമായ ജല ക്ഷാമം ആണെന്നും,ഒരു വർഷത്തിന്റെ ഏറിയ സമയവും വളരെ ചുരുങ്ങിയ അളവിൽ ജലം ഉപയോഗിച്ചാണ് നേപ്പാൾ ജനത ജീവിക്കുന്നതെന്നും ഡോ. മേനുക പറഞ്ഞു.ദിവസേന ദൂരങ്ങൾ താണ്ടി വെള്ളം ചുമന്നു കൊണ്ടുവന്നാണ് നേപ്പാളിലെ ഗ്രാമങ്ങളിലെ ജനത ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും,അവിടെയും സ്ത്രീകളാണ് വെള്ളം ചുമക്കുന്നതെന്നും, ഇത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നുവെന്നും,വല്ലപ്പോഴും ലഭിക്കുന്ന കനത്ത മഴയിൽ നേപ്പാൾ പ്രളയ ബാധിതമാകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.എം. ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് സയൻസ് അസോസിയേറ്റ് പ്രൊഫസർ ഡോ. സനൽ മോഹൻ പി,കേരള യൂണിവേഴ്സിറ്റി സെന്റർ ഫോർ ഫിലോസഫിക്കൽ കൗൺസിലിംഗ് & റിസേർച്ച് കോർഡിനേറ്റർ ഡോ. ജി. പദ്മകുമാർ എന്നിവരും പ്രഭാഷണം നടത്തി. അന്തർ ദേശീയ സമ്മേളനം ഇന്ന് സമാപിക്കും.

 

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...