സൗദി : കോതമംഗലം കീരംപാറ സ്വദേശിനി തെക്കുംകുടി ബിജി ജോസ് (52) സൗദി അൽ ഹസ്സ കിംഗ് ഫഹദ് ഹോസ്പിറ്റലലിൽ ഇന്ന് രാവിലെ മരിച്ചു. സൗദിയിൽ നഴ്സായി ജോലിചെയ്യുകയായിരുന്നു. ഭർത്താവ് ജോസും ഒരു മകളും ഒപ്പമുണ്ടായിരുന്നു. മൂത്ത മകൻ നാട്ടിൽ പഠിക്കുകയാണ്. കോവിഡ് ലക്ഷണങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന ബിജിയെ ശ്വാസ തടസ്സവും ന്യൂമോണിയയും കൂടിയതിനെത്തുടർന്ന് വെന്റിലേറ്ററിൽ ആക്കിയിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്. പ്രവാസ ജീവതം അവസാനിപ്പിച്ച് നാട്ടിലേക്ക് വരുവാൻ തീരുമാനിച്ചു ഇരിക്കുമ്പോൾ ആണ് മരണം സംഭവിച്ചത്. കിഡ്നി സംബന്ധമായ ചിത്സയിലുമായിരുന്നു മരണപ്പെട്ട ബിജി.
📲 വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ.. Join Whatsapp Group..