Connect with us

Hi, what are you looking for?

CHUTTUVATTOM

കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; നാളെ മുതൽ കർശന പൊലീസ് പരിശോധന.

കോതമംഗലം : കേരളത്തിലും കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. വ്യാഴാഴ്ച മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. എല്ലാവരും മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് നിര്‍ദേശം. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും.  മാസ്ക് – സാമൂഹിക അകലം ഉറപ്പാക്കാൻ നിർദ്ദേശം നൽകി. ഇതര സംസ്ഥാനക്കാർക്ക് ഒരാഴ്ച ക്വാറന്റീൻ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നഎല്ലാ പോളിങ് ഏജന്റുമാർക്കും കൊവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത് വാക്സിനേഷൻ വർധിപ്പിക്കും. തദ്ദേശസ്ഥാപനങ്ങൾ/ സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ പങ്കാളികളാക്കാനും കോർ- കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബംഗളൂരു‍വിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. കൂടുതൽ മേഖലകളിൽ നിയന്ത്രണങ്ങളേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ധർണകളും റാലികളും പൂർണമായും നിരോധിച്ചു.

You May Also Like