Connect with us

Hi, what are you looking for?

NEWS

ഇടത് ബന്ധം ഉപേക്ഷിച്ച് വന്നവർക്ക് കോൺഗ്രസിൽ അംഗത്വം നൽകി ഡീൻ കുര്യാക്കോസ് എം.പി

കോതമംഗലം : പിണറായി സർക്കാരിൻ്റെ യുവജന വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് LDF ബന്ധം ഉപേക്ഷിച്ച് വന്ന അനുഭാവികളെ കോൺഗ്രസിൽ അംഗത്വം നൽകി ഡീൻ കുര്യാക്കോസ് MP ഷാൾ അണിയിച്ച് സ്വീകരിച്ചു. കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡൻ്റ് എബി എബ്രാഹം, കോതമംഗലം മണ്ഡലം പ്രസിഡൻ്റ് ഷിബു കുര്യാക്കോസ്, പിണ്ടിമന മണ്ഡലം പ്രസിഡൻ്റ് നോബിൾമാത്യു, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി റമീസ് KA, മണ്ഡലം പ്രസിഡൻ്റ് എബി കുര്യാക്കോസ്, നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ജെയിൻ അയനാടൻ,മുൻ മണ്ഡലം പ്രസിഡൻ്റ് റഫീഖ് വെണ്ടുവഴി,റംഷാദ് എന്നിവർ സന്നിഹിതരായിരുന്നു.

You May Also Like