Connect with us

Hi, what are you looking for?

CHUTTUVATTOM

മുഖ്യമന്ത്രിക്ക് തൽസ്ഥാനത്ത്തുടരാൻ അർഹതയില്ല : എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : സ്വർണ  കള്ളക്കടത്ത് കേസിലും അഴിമതിയിലും മുങ്ങി കുളിച്ച മുഖ്യമന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ ഭാഗമായി പെരുമ്പാവൂർ നിയോജകമണ്ഡല തല ഉദ്ഘാടനം വെങ്ങോല കവലയിൽ നടത്തി സംസാരിക്കുകയായിരുന്നു എം.എൽ.എ. മണ്ണൂർ – പോഞ്ഞാശ്ശേരി റോഡ് പണി തടസ്സപ്പെടുത്തിയിരിക്കുന്നത് സി.പി.എം ഉദ്യോഗസ്ഥ കൂട്ടുകെട്ടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് മണ്ടലം പ്രസിഡൻ്റ് വി.എച്ച്.മുഹമ്മദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം സക്കീർ ഹുസൈൻ, യു.ഡി.എഫ് ചെയർമാൻ എം.യു ഇബ്രാഹിം, കേരള കോൺഗ്രസ്സ് നേതാവ് ജോർജ് കിഴക്കമശ്ശേരി, കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എം.പി ജോർജ്, എം.എം ഷാജഹാൻ, രാജു മാത്തറ, എൽദോ മോസസ്, ജോയി മഠത്തിൽ, കെ.വൈ യാക്കോബ്, അലി മൊയ്തീൻ, കോൺഗ്രസ്സ് പാർലിമെൻ്ററി പാർട്ടി നേതാവ് പി.എ മുക്താർ, മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി  ശ്രീമതി ഷീബ രാമചന്ദ്രൻ ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സി.ഇ താജുദ്ദീൻ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് എ.എം സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു.
പെരുമ്പാവൂരിലും കുറുപ്പുംപടിയിലും ഉൾപ്പെടെ 3 ഇടങ്ങളിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.   പെരുമ്പാവൂർ ടൗണിൽ നടന്ന പ്രതിഷേധ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം കെ.എം.എ സലാം, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ഷറഫ്‌, ടി.ജി സുനിൽ, എസ്.എ മുഹമ്മദ് , വി.ബി മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
കുറുപ്പുംപടിയിൽ നടന്ന സമരം കെ.പി.സി.സി നിർവാഹക സമിതി അംഗം ഒ.ദേവസ്സി ഉദ്ഘാടനം ചെയ്തു. ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ബേസിൽ പോൾ, പോൾ ഉതുപ്പ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ മത്തുകുഞ്ഞ് തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!