കോതമംഗലം: കേരള കോൺഗ്രസ് നേതാവും, മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്നു ടി.യു കുരുവിളക്ക് ആദരാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി വി. ഡി സതീശൻ ചേലാട് വസതിയിലെത്തി.
എം.എൽ.എ ആയും പൊതുമരാമത്ത് മന്ത്രിയായും, സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാനായും, റബർ ബോർഡ് അംഗമായും, കേരള കോൺഗ്രസിന്റെയും, യു.ഡി.എഫിന്റെയും സമുന്നത നേതാവായും ഏഴ് പതിറ്റാണ്ടിലേറെക്കാലം പൊതുരംഗത്ത് ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച ടി.യു കുരുവിളക്ക് ആദരാഞ്ജലിയർപ്പിക്കാൻ മുഖ്യമന്ത്രിയെക്കൂടാതെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ സണ്ണി ജോസഫ്, പി. സി വിഷ്ണുനാഥ്, കേരള കോൺഗ്രസ് നേതാവ് പി. ജെ ജോസഫ്, വിവിധ രാഷ്ട്രീയ-സാംസ്കാരിക-സാമുദായിക സംഘടനാ നേതാക്കൾ വീട്ടിലെത്തിയിരുന്നു. നാളെ രണ്ടിന് ചേലാട് സെന്റ്.സ്റ്റീഫൻസ് ബസാനിയ പള്ളിയിൽ സംസ്കാരച്ചടങ്ങുകൾ നടക്കും.























































