Connect with us

Hi, what are you looking for?

CHUTTUVATTOM

ചേലാമറ്റം വില്ലേജ് ഓഫീസ് നിർമ്മാണം വേഗത്തിലാക്കും : എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : ചേലാമറ്റം വില്ലേജ് ഓഫീസ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുവാൻ തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്. പദ്ധതിയുടെ രൂപരേഖ സംബന്ധിച്ചു ധാരണയായതായി എംഎൽഎ പറഞ്ഞു. എസ്റ്റിമേറ്റ് പൂർത്തീകരിച്ചു മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കും. 2018 ലാണ് പദ്ധതിക്ക് ഭരണാനുമതി ലഭ്യമായത്.  പദ്ധതി വേഗത്തിലാക്കുന്നതിന് വേണ്ടി എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേരുകയും പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്ക് വില്ലേജ് ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിന് തീരുമാനം എടുക്കുകയുമായിരുന്നു.

രണ്ട് നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. ഏകദേശം 1400 ചതുരശ്രയടി ചുറ്റളവിലുള്ള കെട്ടിടത്തിൽ സ്മാർട്ട് വില്ലേജ് ഓഫിസിൽ എത്തുന്നവർക്ക് ഇരിപ്പിടങ്ങളും ഫോം പൂരിപ്പിക്കുന്നതിനുള്ള സംവിധാനവും ശുദ്ധജലവും ഒരുക്കും. കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് സഹായത്തിനായി ഫ്രണ്ട് ഓഫീസ് സംവിധാനവും ടോക്കണ്‍ എടുക്കുന്നതിനുള്ള സൗകര്യങ്ങളും, വില്ലേജ് ഓഫീസർക്കുള്ള പ്രത്യേക മുറിയും പദ്ധതിയിൽ ഉണ്ടാകും.

സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കുമുള്ള വിശ്രമസ്ഥലവും ഏഴ് ഉദ്യോഗസ്ഥർക്ക് ഒരേസമയം തന്നെ  ജോലി ചെയ്യുന്നതിനുള്ള ഓഫീസ് സൗകര്യവും സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പ്രത്യേകതയാണ്. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേകം ശുചിമുറികൾ, ഫയലുകള്‍ സൂക്ഷിക്കാന്‍ അടച്ചുറപ്പുള്ള ഡോക്യുമെന്റ് റൂം, അടുക്കള, യോഗങ്ങൾ ചേരുന്നതിനുള്ള ഹാൾ, ഉദ്യോഗസ്ഥർക്കുള്ള മിനി ഹാൾ എന്നിവ പുതിയ ഓഫീസ് സൗകര്യങ്ങളുടെ ഭാഗമായി നിർമ്മിക്കുന്നതിന് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, ജില്ല പഞ്ചായത്ത് അംഗം ശാരദ മോഹൻ, ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗായത്രി വിനോദ്, തഹസിൽദാർ വിനോദ് രാജ്, ഭൂരേഖ തഹസിൽദാർ എൽദോ, പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയർ അരുൺ എം.എസ്, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ സംബന്ധിച്ചു.

You May Also Like

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

ACCIDENT

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അശമന്നൂരിലെ പെരിയാര്‍വാലി കനാല്‍ അപകടത്തില്‍ മരണം മൂന്നായി. മണര്‍കാട് സ്വദേശി എമില്‍ സുനില്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എമില്‍. ചൊവ്വാഴ്ചയാണ് അപകടം. പെരിയാല്‍വാലി കനാലില്‍...

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

NEWS

പെരുമ്പാവൂര്‍: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സാഗര്‍ ഷെയ്ഖ് (21) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്....

NEWS

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ...

NEWS

പെരുമ്പാവൂർ : പോങ്ങൻ ചുവട് ആദിവാസി കുടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രയൽ റൺ നടത്തി. എംഎൽഎ മാരായ എൽദോസ് കുന്നപ്പിള്ളി ,ആൻറണി ജോൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

error: Content is protected !!