Connect with us

Hi, what are you looking for?

ACCIDENT

കാർ തലകീഴായി മറിഞ്ഞു ; രക്ഷകരായത് നാട്ടുകാർ

കോതമംഗലം : ശോഭന സ്കൂളിന് സമീപത്തു വെച്ച് ഉച്ചയോടുകൂടിയാണ് ചേർത്തല സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. നേര്യമംഗലം ഭാഗത്തുനിന്നും വന്ന കാർ ഇന്നലെ ടാർ ചെയ്ത വഴിയിലെ ചരലിൽ കയറി തെന്നി മറിഞ്ഞതാകുവാനാണ് സാധ്യതയെന്ന് പരിസരവാസികൾ വെളിപ്പെടുത്തുന്നു. നേര്യമംഗലം നവോദയ വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിയും കാറിൽ ഉണ്ടായിരുന്നു. വിദ്യാർത്ഥിയെയും കൂട്ടി ചേർത്തലക്ക് പോകുമ്പോളാണ് അപകടം സംഭവിച്ചത്.

ഓടിക്കൂടിയ നാട്ടുകാർ യാത്രക്കാരെ കാറിൽ നിന്നും ഇറക്കുകയും , പ്രാഥമിക പരിചരണം നൽകുകയും ചെയ്‌തു. തലക്ക് പരുക്കേറ്റ യാത്രക്കാരിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like