Connect with us

Hi, what are you looking for?

CRIME

കാനഡയിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ കേസ്സിൽ ഒരാള്‍ അറസ്റ്റില്‍.

പെരുമ്പാവൂർ: കാനഡയിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ കേസ്സിൽ ഒരാള്‍ അറസ്റ്റില്‍. ആലപ്പുഴ ചുനക്കര ആരാരത്ത് വീട്ടിൽ ഷിബു ഉമ്മൻ (48) എന്നയാളെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കേസ്സിലെ മറ്റൊരു പ്രതിയായ ജിഷ്ണുവും, ഷിബു ഉമ്മനും കൂടി കാനഡയിൽ ജോലിയ്ക്കായി വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചേലാമറ്റം സ്വദേശിയായ യുവാവിന്‍റെ പക്കൽ നിന്നും പത്ത് ലക്ഷം രൂപ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ സംലത്തിൽ സത്യജ എന്ന സ്ത്രീ കൂടി പങ്കാളിയാണ്. പണം ഇവർ മൂന്നുപേരും കൂടി വീതിച്ചെടുക്കുകയായിരന്നു. പ്രതികളായ ജിഷ്ണുവും, സത്യജയും ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ജോസ്സി എം ജോണ്‍സണ്‍, അനില്‍കുമാര്‍, എസ്.സി.പി.ഒ മാരായ മനോജ്‌, ജമാല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....