Connect with us

Hi, what are you looking for?

CHUTTUVATTOM

വിജയ യാത്രക്ക് കോതമംഗലത്തിന്റെ വൻ വരവേൽപ്പ്.

മൂവാറ്റുപുഴ: ബിജെപി സംസ്ഥാന പ്രഡിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രക്ക് കോതമംഗലം ഒരുക്കിയത് വൻ വരവേൽപ്പ് . എൽ ഡി എഫ് ന്റെയും യു ഡി എഫ് ന്റെയും യാത്രകളെ കവച്ചു വെച്ചുകൊണ്ട് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മൂവാറ്റുപുഴയിൽ നൽകിയ സ്വീകരണം .വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുവാറ്റുപുഴ മാർക്കെറ്റ് ബസ്സ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച സ്വീകരണ യാത്ര മൂവാറ്റുപുഴ ജോർജ്ജ് മെമ്മോറിയൽ ടൌൺ ഹോൾ ഗ്രൗണ്ടിലെത്തിയപ്പോൾ പരിസരമാകെ നിറഞ്ഞു കവിഞ്ഞിരുന്നു .വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നിയമ സഭയിലേക്ക് എൻ ഡി എ പ്രതിനിധികൾക്ക് ഭൂരിപക്ഷത്തോടെ കടന്നു ചെല്ലാനുള്ള അവസരത്തിന്റെ സൂചനയായി കാണണം ഈ ജന പങ്കാളിത്തം .

വിമത ശല്യം എന്നത് വെറും കാറ്റുപോയ ബലൂൺ മാത്രമാണെന്ന് തെളിയിക്കുന്നതായി മാറി മൂവാറ്റുപുഴയെ പുളകമിണിയിച്ച സ്വീകരണ പരിപാടി .വിജയ യാത്രാ നായകനായ കെ സുരേന്ദ്രനെ നേതാക്കൾ ഷാൾ അണിയിച്ച് സ്വീകരിച്ചു .മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ ,ബിജെപി ജില്ലാ ഉപാധ്യക്ഷൻ പി പി സജീവ് ,ജില്ലാ സെക്രട്ടറി ഇ ടി നടരാജൻ ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ , സൂരജ് മലയിൻകീഴ് ,അനിൽ ഞാളൂമഠം ,കെ ആർ രഞ്ജിത് ,എം എൻ ഗംഗാധരൻ ,ജയൻ കെ നാരായണൻ ,സൂരജ് ജോൺ മലയിൽ തുടങ്ങിയവർ നേതൃത്വം നൽകി .

You May Also Like