കോതമംഗലം : ഭൂതത്താൻകെട്ട് ബാരേജിലെ ഷട്ടറുകൾ താഴ്ത്തി കോതമംഗലം മണ്ഡലത്തിലെ വിവിധ മേഖലകളിലെ കുടിവെള്ള വിതരണം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ MLA ജില്ലാ കലക്ടർക്ക് കത്ത് നൽകി. ബാരേജിലെ ഷട്ടറുകൾ നിലവിൽ ഉയർത്തിയ സാഹചര്യത്തിൽ പെരിയാറിനെ ആശ്രയിക്കുന്ന കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലം, കുട്ടമംഗലം കുടിവെള്ള പദ്ധതികളും, കീരംപാറ പഞ്ചായത്തിലെ കീരംപറ കുടിവെള്ള പദ്ധതിയും തടസ്സപ്പെട്ടിരിക്കുകയാണ്.
ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ മേൽ കുടിവെള്ള പദ്ധതികളുടെ കിണറുകളിൽ ആവശ്യത്തിന് ജലമില്ലാതെ കുടിവെള്ള വിതരണം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യമാണുള്ളത്. മേൽ സാഹചര്യത്തിൽ ഭൂതത്താൻകെട്ട് ബാരേജിൽ ഷട്ടറുകൾ താഴ്ത്തി കുടിവെള്ളം ലഭ്യമാക്കുന്നതിനാവശ്യമായ വാട്ടർ ലെവൽ ലഭ്യമാക്കുന്നതിനാവശ്യമായ ക്രമീകരണം അടിയന്തിരമായി നടപ്പിലാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുവാൻ ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ ചെയർമാൻ കൂടിയായ ജില്ലാ കളക്ടറോട് MLA ആവശ്യപ്പെട്ടു.