Connect with us

Hi, what are you looking for?

CRIME

അനധികൃതമായി താമസിച്ചുവന്ന ബംഗ്ലാദേശ് സ്വദേശി കാലടിയിൽ പിടിയിൽ.

പെരുമ്പാവൂർ: യാത്രാ രേഖകളില്ലാതെ അനധികൃതമായി താമസിച്ചുവന്ന ബംഗ്ലാദേശ് സ്വദേശി കാലടിയിൽ പിടിയിൽ . ബംഗ്ലാദേശ് മൊതിഹാർ ദാനയിൽ സുജൻ ഷെയ്ക്ക് (41) ആണ് കാലടി പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് പാൻകാർഡുൾപ്പടെയുള്ള ഇന്ത്യൻ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. മൂന്നു വർഷമായി ബംഗാൾ സ്വദേശിയെന്ന വ്യാജേന നടുവട്ടത്ത് ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്.

2010 ൽ ആണ് യാത്ര രേഖകൾ ഒന്നുമില്ലാതെ കേരളത്തിലെത്തിയത്. പിന്നീട് വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തുവരികയാണ്. ഇൻസ്പെക്ടർ ബി.സന്തോഷ്, എസ്. ഐമാരായ കെ.കെ ഷബാബ്, സാബു .എം പീറ്റർ , ബാബു, എ.എസ്.ഐ റജി, എസ്.സി.പി. ഒ അനിൽകുമാർ തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെക്കുറിച്ചും ഇയാൾക്ക് ഇന്ത്യൻ രേഖകൾ ലഭിച്ചതിനെ സംബന്ധിച്ചും പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!