Connect with us

Hi, what are you looking for?

CRIME

വാഴക്കണ്ണിൻറെ മറവിൽ വിദേശമദ്യം കടത്തിയ രണ്ടു പേർ പിടിയിൽ.

പെരുമ്പാവൂർ : വാഴക്കണ്ണിൻറെ മറവിൽ വിദേശമദ്യം കടത്തിയ രണ്ടു പേർ പോലീസിൻറെ പിടിയിൽ. നെടുങ്ങപ്ര വേലൻമാവുകുടി ബിബിൻ (36), അരുവപ്പാറ കരോട്ടുകുടി സുനീഷ് (35) എന്നിവരെയാണ് പെരുമ്പാവുർ വല്ലത്തിനു സമീപം വച്ച് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 30 കുപ്പി മദ്യവും, കടത്താനുപയോഗിച്ച വാഹനവും പിടികൂടി. കേരളത്തിൽ നിന്നും പൈനാപ്പിളുമായാണ് സംഘം തമിഴ്നാട്ടിലേക്ക് പോകുന്നത്. അവിടെ നിന്നും മദ്യം സംഘടിപ്പിച്ച് പായ്ക്ക് ചെയ്ത് അതിന് മുകളിൽ വാഴക്കണ്ണ് കയറ്റിയാണ് മദ്യം കൊണ്ടു വന്നത്.

മദ്യം കടത്തുന്നതിനെക്കുറിച്ച് എസ്.പി കെ. കാർത്തിക്കിന് രഹസ്യവിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ ഇവർ നിരീക്ഷണത്തിലായിരുന്നു. റെയ്ഡിന് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടിമും, പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ വി.ആർ.ഉണ്ണികൃഷ്ണൻ, സി.പി.ഒ എം.ബി.സുബൈർ, വി.ആർ രതീഷ്കുമാർ., എന്നിവരും ഉണ്ടായിരുന്നു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!