Connect with us

Hi, what are you looking for?

NEWS

നാൽപതാം വയസിൽ മകനോടൊപ്പം എം. എ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായി പൂർണിമ

കോതമംഗലം : നാൽപതാം വയസിൽ, പതിനേഴു കാരനായ മകൻ വൈഷ്ണവ് കെ ബിനു വിനൊപ്പം ബിരുദ വിദ്യാർത്ഥിനിയായതിന്റെ സന്തോഷത്തിലാണ് പോത്താനിക്കാട് മാവുടി, കൊച്ചുപുരക്കൽ കെ. എസ് ബിനുവിന്റെ ഭാര്യ പൂർണിമ രഘു.കോതമംഗലം മാർ അത്തനേഷ്യസ് കോളേജാണ് അപൂർവ്വമായ ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നത്. “പ്രായം ഒന്നും നോക്കിയില്ല, ബിരുദം നേടണമെന്ന് വലിയ ആഗ്രഹം ആയിരുന്നു എനിക്ക്…. കോളേജിൽ പഠിക്കണമെന്ന എന്റെ മോഹം പൂവണിഞ്ഞു. മകനൊപ്പമാകുമ്പോൾ അതിന്റെ സന്തോഷം ഇരട്ടിയാണ്.
ഇനി ബിരുദത്തിലേക്കുള്ള യാത്രയാണ്, അതും നേടും” ഉച്ചക്കുള്ള ഇടവേളയിൽ മകന്റെ കൈ പിടിച്ചു കോളേജ് വരാന്തയിലൂടെ നടക്കുന്നതിനിടയിൽ പൂർണിമ പറഞ്ഞു.
ഫുട്ബോൾ കളിയെ പ്രണയിക്കുന്ന മകൻ വൈഷ്ണവ് കെ ബിനു, സ്പോർട്സ് കോട്ടയിൽ പ്രവേശനം നേടി ബി കോം ഒന്നാം വർഷ വിദ്യാർത്ഥിയാണെങ്കിൽ,ഇംഗ്ലീഷ്, മലയാളം സാഹിത്യത്തേയും, വായന യേയും സ്നേഹിക്കുന്ന അമ്മ പൂർണിമ ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനിയാണ്. കഠിനമായ പ്രയത്നത്തിലൂടെ ബിരുദം സമ്പാദിക്കാനുള്ള ഒരുക്കത്തിലാണ് ഈ വീട്ടമ്മ.

ന്യൂജെൻ തലമുറയുടെ കൂടെ പഠിക്കുന്നതിന്റെ ജാള്യതയൊന്നും പൂർണിമക്കില്ല.പ്രായം വെറും നമ്പർ മാത്രമാണെന്നാണ് പൂർണിമയുടെ വാക്കുകൾ.”ഞങ്ങൾ അമ്മയും, മകനും കോളേജ്മേറ്റ്സ് എന്നു പറയുന്നതു തന്നെ ഒരു സന്തോഷമല്ലേ” മകനൊടൊപ്പം നടക്കുന്നതിനിടയിൽ പൂർണിമ പറയുന്നു.വീട്ടു കാര്യങ്ങളും, അടുക്കളക്കാര്യങ്ങളും എല്ലാം ചെയ്ത് തീർത്ത് രണ്ടുമക്കളിൽ ഇളയവനും, പോത്താനിക്കാട് സെന്റ്. സേവ്യഴ്സ് സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി യുമായ വൈഭവ് ദേവിനെ സ്കൂളിലും പറഞ്ഞയച്ചതിനു ശേഷമാണ് ഉച്ചഭക്ഷണവുമായി ഈ അമ്മയുടെയും, മൂത്ത മകന്റെയും ഒരുമിച്ചുള്ള കോളേജ് യാത്ര. വൈകിട്ടും ഒന്നിച്ചാണ് മടക്കം. എല്ലാത്തിനും പിന്തുണയുമായി ഭർത്താവ് കെ. എസ്. ബിനുവും കട്ടക്ക് കൂടെയുണ്ട്. മികച്ച ഫുട്ബോൾ കളിക്കാരനും, ഇടുക്കി ജില്ലാ ഫുട്ബോൾ ടീമിലെ മുൻ അംഗവും, കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടറുമാണ് ബിനു. ഡ്യൂട്ടി യില്ലാത്ത ദിവസങ്ങളിൽ അടുക്കളയിൽ കയറി തന്നെ ഭർത്താവ് സഹായിക്കുമെന്നും, അത് തന്റെ ബിരുദ പഠനത്തിന് ഏറെ സഹായകരമാണെന്ന് ഇവർ പറയുന്നു.പഠനത്തോടൊപ്പം കാല്പന്ത് കളിയിൽ ഉയരങ്ങൾ കീഴടക്കണമെന്നാണ് വൈഷ്ണവിന്റെ ആഗ്രഹം. മകനോടൊപ്പം ഉന്നത വിദ്യാഭ്യാസം നേടണമെന്ന പൂർണിമയുടെ നിശ്ചയ ദാർഡ്യത്തെ ഏറെ അഭിനന്ദിക്കുന്നതായും,ഉന്നത വിദ്യാഭ്യാസം ഓരോ വ്യക്തിയുടെയും സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാനുള്ള മാര്‍ഗമായിരിക്കണമെന്നും കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനും പറഞ്ഞു….

You May Also Like

ACCIDENT

കോതമംഗലം: തൊടുപുഴ മുതലക്കോടത്ത് കെട്ടിടം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്....

NEWS

കോതമംഗലം: കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളി കന്നി 20 പെരുന്നാളിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കണമെന്ന് കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എ. മിനി സിവില്‍...

ACCIDENT

കോതമംഗലം: കാട്ടുപോത്ത് ഇടിച്ച് കാര്‍ ഭാഗികമായി തകര്‍ന്നു. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഭൂതത്താന്‍കെട്ട് – വടാട്ടുപാറ റോഡില്‍ വനമേഖലയിലെ തുണ്ടം ജംഗ്ഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു....

NEWS

കൊച്ചി : വിദ്യാഭ്യാസ മുന്നേറ്റത്തിൽ അധ്യാപകരുടെ പങ്ക് വലുതാണെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി. കെ.എസ്.എസ്.ടി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അധ്യാപക ദിനാഘോഷവും അവാർഡ് വിതരണവും...

NEWS

കോതമംഗലം: പുന്നേക്കാട് തൊണ്ടുങ്ങല്‍ എല്‍ദോസിന്റെ ഭാര്യ അനുജ (31) നിര്യാതയായി. സംസ്‌കാരം നടത്തി നിര്യാതയായി. പരേത വടാട്ടുപാറ തെക്കേടത്ത് കുടുംബാഗമാണ്. മകന്‍: എഡ്വിന്‍ ആന്റണിഎല്‍ദോസ്  

NEWS

കോതമംഗലം: വടാട്ടുപാറ കുറിച്ചിയില്‍ സോമന്‍ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന രാജകുമാരി കൊമ്പനാല്‍ കുടുംബാഗം. മക്കള്‍:ബിനി, ബിനോയി , ബിബിന്‍ . മരുമക്കള്‍ : ലാലു, സന്ധ്യ , സൗമ്യ...

CRIME

വാഴക്കുളം: കാവനയിലെ വാടക വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. 49 ഗ്രാം ഉണങ്ങിയ കഞ്ചാവും 6010 രൂപയുമാണ് മൂവാറ്റുപുഴ എക്സൈസ് സംഘം ഇന്നലെ വൈകുന്നേരം പിടിച്ചെടുത്തത്. റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.എസ്.അനില്‍ കുമാറിനു ലഭിച്ച...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലംപമ്പ സംസ്ഥാന പാതയുടെ ഭാഗമായ ഊന്നുകല്‍വെങ്ങല്ലൂര്‍ റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. റോഡിന്റെ വീതിക്കുറവും അപകടകരമായ വളവുകളും വാഹന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍...

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കോതമംഗലം ധര്‍മഗിരി ആശുപത്രിയുടെയും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്....

CRIME

കോതമംഗലം: ബംഗ്ലാദേശിലേക്ക് തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാള്‍ സ്വദേശി കോതമംഗലത്ത് പിടിയില്‍. പശ്ചിമ ബംഗാള്‍ ദക്ഷിന്‍ സുന്ദര്‍പുര്‍ സ്വദേശി സാബിര്‍ അലി മോണ്ടല്‍ (39) ആണ് അറസ്റ്റിലായത്. കോതമംഗലം ആയക്കാട് നിന്ന്...

CRIME

കോതമംഗലം: ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരെ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് നിഗമനം. ഇവര്‍ക്കായി അന്വേഷണം...

CHUTTUVATTOM

കോതമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും, വിബിജി റാം ജി പദ്ധതിയിലുമായി എറണാകുളം ജില്ലയിൽ ആദ്യമായി 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളിയെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ...

error: Content is protected !!