Connect with us

Hi, what are you looking for?

NEWS

മികച്ച വില്ലേജ് ഓഫീസിനുള്ള അവാര്‍ഡ് നേടിയ കുട്ടമംഗലം വില്ലേജ് ഓഫീസറേയും ജീവനക്കാരെയും അഭിനന്ദിച്ച് ആന്റണി ജോണ്‍ എംഎല്‍എ

കോതമംഗലം : എറണാകുളം ജില്ലയിലെ മികച്ച വില്ലേജ് ഓഫീസിനുള്ള അവാർഡ് നേടിയ കുട്ടമംഗലം വില്ലേജ് ഓഫീസറേയും ജീവനക്കാരെയും ആന്റണി ജോൺ എം എൽ എ അഭിനന്ദിച്ചു. വില്ലേജ് ഓഫീസറേയും ജീവനക്കാരെയും വില്ലേജ് ഓഫീസിലെത്തിയാണ് അഭിനന്ദനം അറിയിച്ചത്.13 വില്ലേജ് ഓഫീസുകളിൽ സ്മാർട്ട് വില്ലേജ് ഓഫീസ് ആകാത്ത ഏക വില്ലേജ് ഓഫീസായ കുട്ടമംഗലം വില്ലേജ് ഓഫീസ് പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാണ് അവാർഡിന് അർഹമായത്.

വില്ലേജ് ഓഫീസറും അഞ്ച് ജീവനക്കാരും ചേര്‍ന്നാണ് പ്രവർത്തിക്കുന്നത്.ജനങ്ങൾക്ക് മെച്ചപ്പെട്ടരീതിയിൽ സേവനം വളരെ വേഗത്തിൽ നൽകുന്ന കാര്യത്തിൽ വില്ലേജ് ഓഫീസിലെ മുഴുവൻ സ്റ്റാഫുകളും നടത്തിയ പ്രവർത്തനം മാതൃക പരമാണെന്ന് എം എൽ എ അഭിപ്രായപ്പെട്ടു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എച്ച് നൗഷാദ് എം എൽ എ യോടൊപ്പം സന്നിഹിതനായിരുന്നു.

You May Also Like

NEWS

തടത്തിക്കവല :എൽ ഡി എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാനഘട്ട പര്യടനത്തിന് തടത്തിക്കവലയിൽ തുടക്കം. പച്ചക്കറി തൈകളും അമ്പും വില്ലും നൽകി ജോയ്സ് ജോർജിനെ പ്രവർത്തകർ സ്വീകരിച്ചു. രാജ്യത്ത്...

NEWS

കോതമംഗലം: പ്രാര്‍ത്ഥനയോടെ വോട്ടവകാശം വിനിയോഗിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കോതമംഗലം രൂപത പാസ്റ്റല്‍ കൗണ്‍സില്‍ സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക...

NEWS

പൈങ്ങോട്ടൂർ: ബസ് ഉടമയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കടവൂർ പൈങ്ങോട്ടൂർ കൊമ്പനാൽ വീട്ടിൽ ജോമേഷ് (40) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 20 ന് വെകീട്ട് പൈങ്ങോട്ടൂർ ഗാന്ധി സ്ക്വയറിന്...

NEWS

മൂവാറ്റുപുഴ: പാലക്കുഴയില്‍ ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്‍. പഞ്ചായത്ത് കമ്മറ്റി നിര്‍മ്മിച്ച ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസാണ് ഇന്നലെ രാത്രിയില്‍ തീയിട്ട് നശിപ്പിച്ചത്. ഇന്നലെ രാത്രിയിലും പ്രവര്‍ത്തകരെത്തി സജീവമായിരുന്ന...