കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ആനക്കയത്തിലെ 26-ാമത് എഡിഎസ് വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍ നടത്തി. കുട്ടമ്പുഴ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ അരുണിമ വിനീഷ് മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
എഡിഎസ് പ്രസിഡന്റ് ബീന ബേബി അധ്യക്ഷത വഹിച്ചു. മുന്‍ മെമ്പര്‍ സിബി കെ.എ, സിഡിഎസ് മെമ്പര്‍ രാജമ്മ രാജന്‍, എഡിഎസ് വൈസ് പ്രസിഡന്റ് ജിജി ജോര്‍ജ്, സെക്രട്ടറി ലിസി പൗലോസ്, എഡിഎസ് അംഗങ്ങളായ റിമി ഫ്രാന്‍സിസ്, രഞ്ജു എബി, ജെസ്സി ബേസില്‍, ഫിലോമിന ജോര്‍ജ്, ബിനു കെ.എം, ജോര്‍ജ് കുറ്റിമക്കല്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. മത്സരാര്‍ത്ഥികള്‍ക്ക് എഡിഎസ് വാര്‍ഷികമായ 23ന് സമ്മാനങ്ങള്‍ വിതരണം ചെയ്യും.



















































