Connect with us

Hi, what are you looking for?

CRIME

ഹെറോയിനുമായി ഇതരസംസംസ്ഥാന തൊഴിലാളി പിടിയിലായി

പെരുമ്പാവൂര്‍ : ഹെറോയിനുമായി ഇതരസംസംസ്ഥാന തൊഴിലാളി എക്സൈസ് സംഘത്തിന്റെ പിടിയിലായി. ആസാം സ്വദേശി അബ്ദുല്‍ മുത്തലിബ് (24)ആണ് പിടിയിലായത്. പ്രതിയുടെ പക്കല്‍നിന്നു 10ഗ്രാം ഹെറോയിനും ഹെറോയിന്‍ വിറ്റ് കിട്ടിയ 5,500 രൂപയും പിടിച്ചെടുത്തു. മൂന്നു വര്‍ഷമായി ആലുവ, പെരുമ്പാവൂര്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രതി മയക്കുമരുന്ന് കച്ചവടം നടത്തി വന്നിരുന്നത്. എക്സൈസിന്റെയും പോലീസിന്റെയും കണ്ണുവെട്ടിച്ച് കച്ചവടം നടത്തുന്നതിനാണ് പ്രതി രാത്രികാലങ്ങള്‍ തെരഞ്ഞെടുക്കുന്നത്. കുറച്ചുനാളുകളായി ഇയാള്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇടപാടുകാരെ കാത്തുനില്‍ക്കുമ്പോഴാണ് പ്രതി പിടിയിലായത്.

കുന്നത്തുനാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ രാത്രികാല പരിശോധനയില്‍ ഇയാള്‍ പെരുമ്പാവൂരിന് സമീപം പോഞ്ഞാശേരിയില്‍ നിന്നുമാണ് പിടിയിലാകുന്നത്.
അഞ്ച് ഗ്രാം ഹെറോയിന്‍ കൈവശം വെച്ചാല്‍ 10 പത്തുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വരെ ലഭിക്കുന്ന കുറ്റമാണ്. ഈ കഴിഞ്ഞ ദിവസമാണ് നാലു കിലോ കഞ്ചാവുമായി ഒരു ആസാം സ്വദേശിയെ അറസ്റ്റ് ചെയ്തത്.പരിശോധനകള്‍ ശക്തമാക്കുമെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം:കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി/വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 64 പേർക്കായി 18 ലക്ഷത്തി തൊണ്ണൂറായിരം രൂപയുടെ ചികിത്സാ ധനസഹായം അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ചികിത്സ ധന...

NEWS

വടാട്ടുപാറയിൽ വന്യമുഗ ആക്രമണത്തിൽ പശു നഷ്ടപ്പെട്ട ക്ഷീര കർഷകന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആം ആദ്മി പാർട്ടി കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ കർക്ഷകന് അടിയന്തരമായി ന്യായമായ നഷ്ട പരിഹാരം...

NEWS

കാലടി :കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു) കാലടി മേഖലാ സമ്മേളനം നടത്തി. ലക്ഷ്മി ഭവൻ ഹാളിൽ നടന്ന സമ്മേളനം ദീപിക കാലടി ലേഖകനും കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായ ഷൈജൻ...

NEWS

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ സ്കോളർഷിപ്പോടുകൂടിയ പഠനത്തിനായി അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് രംഗത്തെ വിവിധ കമ്പനികൾ സ്പോൺസർ ചെയ്യുന്ന 10 സീറ്റുകളിലേക്ക് ആണ് അപേക്ഷ...