Connect with us

Hi, what are you looking for?

CHUTTUVATTOM

ഐശ്വര്യ കേരള യാത്രയ്ക്ക് മുന്നോടിയായി കെ.എസ്.യുവിൻ്റെ ഇരുചക്ര വിളംബര ജാഥ നടത്തി.

കോതമംഗലം : കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് മുന്നോടിയായി കോതമംഗലം നിയോജകമണ്ഡലത്തിൽ കെ. എസ്. യു. വിൻ്റെ നേതൃത്വത്തിൽ ഇരുചക്ര വിളംബര ജാഥ സംഘടിപ്പിച്ചു. നെല്ലിക്കുഴിയിൽ ചേർന്ന സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. മാത്യു കുഴൽനാടൻ ഉത്ഘാടനം ചെയ്തു. നെല്ലിമറ്റത്ത് നിന്ന് ആരംഭിച്ച ജാഥ ഡി. സി.സി ജനറൽ സെക്രട്ടറി എ. ജി. ജോർജ്ജ് ഫ്ലാഗ് ഓഫ് ചെയ്തു. കെ. എസ്. യു. നിയോജക മണ്ഡലം പ്രസിഡൻ്റ് അസ്ലം കബീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി.

കെ. പി. സി. സി നിർവ്വാഹക സമിതി അംഗം ശ്രീ പി. പി. ഉതുപ്പാൻ , കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ, എം.എസ് എൽദോസ്, എബി എബ്രാഹം, ഷമീർ പനയ്ക്കൽ, അനൂപ് ജോർജ്ജ്, കെ.എ റമീസ്, അനൂപ് ഇട്ടൻ, അമീൻ റ്റി.എം, അലി പടിഞ്ഞാറെചാലിൽ, ലിനോ തോമസ്, ടിജോ പീറ്റർ, പ്രിയ സി.പി, സെബിൻ കുര്യൻ, അസ്ലം അസീസ്, ആൻ്റണി കൂളിയാടൻ, ജെയിൻ ജോസ്, വാഹിദ് പാനിപ്ര, ജെറിൻ ബേബി, റംഷാദ് കെ.എ, റഫീക്ക് പി. എം, അബ്ദുള്ള മേള, സ്വാലിഹ് സിദ്ദിഖ്, അനൂസ് വി. ജോൺ എന്നിവർ പ്രസംഗിച്ചു.

You May Also Like