Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലത്ത് ബൈക്ക് അപകടത്തിൽ മുരിക്കാശ്ശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കോതമംഗലം:കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ കുത്തുകുഴിയിലുണ്ടായ വാഹനാപകടത്തിൽ മുരിക്കാശ്ശേരി പൂമാങ്കണ്ടം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പൂമാങ്കണ്ടം സ്വദേശി അമ്പഴത്തുങ്കൽ നിഖിൽ സെബാസ്റ്റ്യൻ(23) ആണ് മരണപ്പെട്ടത്. എറണാകുളത്തെ ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് വരുന്ന വഴി ശനി രാവിലെ കുത്തുകുഴിയിൽ വച്ചാണ് അപകടം സംഭവിച്ചത്.

അമിതവേഗതയിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ പിക്കപ്പ് വാൻ നിഖിൽ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ നിഖിലിനെ ഉടൻതന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

You May Also Like

ACCIDENT

നേര്യമംഗലം: കോതമംഗലം-നേര്യമംഗലം റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിച്ച് തലകീഴായ് മറിഞ്ഞ് അപകടം. നെല്ലിമറ്റം മില്ലുംപടിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ആംബുലന്‍സ്...

ACCIDENT

കോതമംഗലം :നീണ്ടപാറ പള്ളിയിലേക്ക് പോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു.നീണ്ടപാറ പരേതനായ ആന്റണി ഭാര്യ സെലിൻ (70) സംഭവസ്ഥലത്തു തന്നെ അന്തരിച്ചു. പരേത പെരിങ്ങഴ നാമറ്റത്തിൽ(പൊരുന്നേടം) കുടുംബാംഗം.സംസ്കാരം  ശനി ഉച്ചകഴിഞ്ഞു 2.30 ന് സെന്റ്...

ACCIDENT

കോതമംഗലം: നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലിടിച്ചകാർ താഴ്ചയിലേക്ക് മറിഞ്ഞു. കോതമംഗലത്ത് തങ്കളം-കോഴിപ്പിള്ളി ബൈപ്പാസില്‍ ഇന്നലെ (വെള്ളിയാഴ്ച) വൈകുന്നേരമാണ് അപകടം നടന്നത്.തങ്കളംഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് കുരൂര്‍തോടിന് സമീപം താഴ്ചയിലേക്ക് മറിഞ്ഞത്.പാലത്തിന്റെ കൈവരിയുടെ ഭാഗം തകര്‍ന്നിട്ടുണ്ട്.മറിയുന്നതിന് മുമ്പ്...

CHUTTUVATTOM

കോതമംഗലം – കവളങ്ങാടിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്; പരിക്കേറ്റയാളെ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ കാറിലാണ് ആശുപത്രിയിലെത്തിച്ചത്. കോതമംഗലത്ത് നിന്ന് നേര്യമംഗലം ഭാഗത്തേക്ക് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കാറും...

CHUTTUVATTOM

പിണ്ടിമന : റെഡ് ക്രോസ് സൊസൈറ്റി പിണ്ടിമന വില്ലേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ പായസ മേള നടത്തി. പിണ്ടിമന കദളിപ്പറമ്പിൽ സന്തോഷ്, ഭാര്യ ജിഷ എന്നിവർക്ക് ധർമ്മഗിരി ആശുപത്രി ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ അതിഗുരുതരമായി...

error: Content is protected !!