Connect with us

Hi, what are you looking for?

ACCIDENT

എംവിഐപി കനാലില്‍ കുളിയ്ക്കുന്നതിനിടെ കോതമംഗലം സ്വദേശി യുവാവ് മുങ്ങിമരിച്ചു

കോതമംഗലം: എംവിഐപി കനാലില്‍ കുളിയ്ക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കോതമംഗലം ചേലാട് പാറത്താഴത്ത് ശരത്ത് എസ് ഭാസ്‌കര്‍ (29) ആണ് മരിച്ചത്. വെള്ളി വൈകിട്ട് ആറിന് ശേഷം പണ്ടപ്പിള്ളിയ്ക്ക് സമീപം തോട്ടക്കരയ്ക്കും പാറക്കടവിനും മധ്യേ കനാലില്‍ കുളിയ്ക്കുമ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ശരത്തിനെ കരയില്‍ കയറ്റി കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. മാറികയില്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങിനെത്തിയതായിരുന്നു ശരത്. മൂവാറ്റുപുഴ പൊലീസ് മേല്‍ നടപടികളെടുത്ത് മൃതദ്ദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. സാബുവിന്റേയും സുമയുടേയും മകനാണ് സഹോദരന്‍: ശ്യാം.

 

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...