Connect with us

Hi, what are you looking for?

CHUTTUVATTOM

സ്ത്രീകളുടെ കുടുംബ ബഡ്ജറ്റിന് കരുത്തേകുന്ന പദ്ധതിയാണ് കെഎസ്ആർടിസി സൗജന്യ യാത്ര: ഷിബു തെക്കുംപുറം എംഎൽഎ

കോതമംഗലം: സ്ത്രീകളുടെയും ട്രാൻസ്ജെൻഡർ വിഭാഗങ്ങളുടെയും കുടുംബ ബഡ്ജറ്റിൽ വലിയ ആശ്വാസം സൃഷ്ടിക്കുന്ന പദ്ധതിയാണ് കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയെന്ന് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം പറഞ്ഞു.

യുഡിഎഫ് സർക്കാരിന്റെ പ്രകടനപത്രികയിൽ പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടി പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന സൗജന്യ യാത്രാ പദ്ധതിയുടെ കോതമംഗലം ഡിപ്പോതല ഉദ്ഘാടനം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർവഹിച്ച് ഫ്ലാഗ് ഓഫ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനുള്ള ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും, ഇന്ദിരാ ഗ്യാരണ്ടി പദ്ധതികളിലെ സുപ്രധാന തീരുമാനങ്ങളിലൊന്നായ സൗജന്യ യാത്രാ പദ്ധതി ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ അംഗീകരിച്ചതാണ് സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതെന്നും എംഎൽഎ പറഞ്ഞു.

പ്രതിദിനം ജോലിക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്ന അനേകം സ്ത്രീകൾക്ക് ഈ പദ്ധതി സാമ്പത്തികമായി വലിയ പിന്തുണയാകുമെന്നും കുടുംബ ചെലവുകളിൽ ഗണ്യമായ ലാഭം കൈവരിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് ജനക്ഷേമ പദ്ധതികളും ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോതമംഗലം ഡിപ്പോയിൽ നിന്ന് മുനിസിപ്പാലിറ്റിയിലെയും വിവിധ പഞ്ചായത്തുകളിലെയും യാത്രക്കാരെ ലക്ഷ്യമാക്കി 26 റൂട്ടുകളിലാണ് സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി സർവീസുകൾ നടത്തുന്നത്. ഇതിലൂടെ മേഖലയിൽ ദിനംപ്രതി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും നേരിട്ടുള്ള പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ നേതാക്കളുമായ ജെസ്സി സാജു, ഷമീർ പനക്കൽ, ബാബു ഏലിയാസ്, കെ.പി. ബാബു, ഇബ്രാഹിം കവലയിൽ, മാത്യു ജോസഫ്, പി.കെ. മൊയ്തു, എ.ടി. പൗലോസ്, എം.എസ്. എൽദോസ്, അബു മൊയ്തീൻ, ഷിബു കുര്യാക്കോസ്, പി.എം. സക്കറിയ, പി.സി. ജോർജ്, ബാബു പോൾ, പി.എ.എം. ബഷീർ, സൗമ്യ ശശി, ജോമി തെക്കേക്കര, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ കൗൺസിലർമാർ, വാർഡ് അംഗങ്ങൾ, ഭരണകക്ഷി സംഘടനാ നേതാക്കൾ, കോതമംഗലം കെഎസ്ആർടിസി യൂണിറ്റ് ഓഫീസർ നിജാമുദീൻ ജെ., ഇൻസ്പെക്ടർ എൻ.ആർ. രാജീവ്, സ്റ്റേഷൻ മാസ്റ്റർ റോയി എം.ബി., വെഹിക്കിൾ സൂപ്പർവൈസർ വിപിൻ എ.വി., ടി.ഡി.എഫ് പ്രസിഡന്റ് ഫ്രാൻസിറ്റി ചെറിയാൻ, സെക്രട്ടറി വി.പി. എൽദോസ്, ബിജു കെ.ആർ., ജയൻ സി.ആർ., കെഎസ്ആർടിസി ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി.

സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വലിയ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിന് പദ്ധതി വഴിയൊരുക്കുമെന്ന പ്രതീക്ഷയാണ് പരിപാടിയിൽ പങ്കെടുത്തവർ പങ്കുവെച്ചത്.

 

You May Also Like

NEWS

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒക്‌ടോബർ 19 തിങ്കളാഴ്‌ച പൊതുഅവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്‌ച ഉൾപ്പെടെ അ‌ഞ്ച് ദിവസം തുടർച്ചയായി അവധി...

NEWS

മൂവാറ്റുപുഴ: ഫുജൈറയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല്‍ റഷീദിന്റെ മകന്‍ റസ്വിന്‍ (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനായ റസ്വിന്‍...

NEWS

  ഇടുക്കി: ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ ആരംഭിച്ചു. സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍....

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

നേര്യമംഗലം: കൊല്ലംമാവുടി കെ.എൻ സുരേന്ദ്രൻ (72) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്‌ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന, നേര്യമംഗലം തെക്കിൻകരപുത്തൻവീട്ടിൽ കുടുംബാഗം.മക്കൾ: സുനി(ജില്ലാ കൃഷി ഫാം, നേര്യമംഗലം) മിനി,അമ്പിളി(ഇസ്രായേൽ),ശ്യാംകുമാർ(ഇസ്രായേൽ), രാംകുമാർ.മരുമക്കൾ : ബിനു, ഷിജോ, ലെജി,...

CHUTTUVATTOM

      കോതമംഗലം: പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി–എരുമേലി ശബരി റെയിൽ പദ്ധതി ഉപേക്ഷിക്കില്ലെന്നും പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. വികസനപദ്ധതികൾക്കായി ഭൂമി വിജ്ഞാപനം ചെയ്തശേഷം...

CHUTTUVATTOM

കോതമംഗലം: ആദിവാസി ഊരുകളിലെ കുരുന്നുകളുടെ ആരോഗ്യവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ‘പോഷകാമൃതം’ പദ്ധതിയുടെ ജില്ലാതല...

CHUTTUVATTOM

    കോതമംഗലം:കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ, വൈറ്റ് കോട്ട് ചടങ്ങ് നടത്തി. ബസേലിയോസ് തോമസ് പ്രഥമൻ മെമ്മോറിയൽ ഹാളിൽ നടത്തിയ ചടങ്ങിൽ കോളേജിലെ...

NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച്...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 11ഓടെ നിര്‍മ്മല കോളേജിന് സമീപമുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ അടൂപറമ്പ് കല്ലിങ്കകുടി ഉബൈസ് (46), ഒപ്പമുണ്ടായിരുന്ന മുഹമ്മദ് (7) എന്നിവര്‍ക്ക്...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

error: Content is protected !!