കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ 341-ാംമത് കന്നി 20 പെരുന്നാളിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആലോചനയോഗം നടത്തി. ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. പെരുന്നാൾ ഭംഗിയായി നടത്തുന്നതിന് ജില്ലാ ഭരണ കൂടത്തിന്റെ ഭാഗത്തു നിന്നും എല്ലാ സഹായ സഹകരങ്ങളും കളക്ടർ ഉറപ്പ് നൽകി.
മാർ തോമ ചെറിയ പള്ളി വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ഷിബു തെക്കുംപുറം എംഎൽഎ, നഗര സഭ ചെയർപേഴ്സൺ ഭാനുമതി രാജു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, മുൻ എംഎൽഎ ആന്റണി ജോൺ, മത മൈത്രി ചെയർമാൻ എ.ജി ജോർജ്, കൺവീനർ കെ എ നൗഷാദ്, പള്ളി തന്നാണ്ട് ട്രസ്റ്റി ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി, പഞ്ചായത്ത് പ്രസിഡന്റ്മാരായ പി.കെ മൊയ്തു, കെ പി ജോർജ്, ഉമേഷ് ശിവകുമാർ, മേരി കുര്യാക്കോസ്, റീന ജോഷി, ബിന്ദു ജോർജ്, സംഗീത പ്രദീഷ്, സനീറ നസീർ എന്നിവർ പ്രസംഗിച്ചു.
കോതമംഗലം നഗര സഭ കൗൺസിലർമാർ, ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ, മത മൈത്രി സമിതി അംഗങ്ങൾ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ, മെർച്ചന്റ് അസോസിയേഷൻ, ബസ് ഓൺേഴ്സ് അസോസിയേഷൻ അംഗങ്ങൾ, പള്ളിയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
25ന് പെരുന്നാൾ കൊടികയറി ഒക്ടോബർ 4 വരെയുള്ള പത്തുദിവസങ്ങളിൽ വന്ന് ചേരുന്ന തീർത്ഥാടകർക്കും ഭക്ത ജനങ്ങൾക്കും ആവശ്യമുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കുവാൻ യോഗം തീരുമാനിച്ചു.



















































