കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടിയില്‍ കാട്ടാനക്കൂട്ടം വീടിന്റെ മുകളിലേക്ക് പനമരം മറിച്ചിട്ടു. പൊട്ടനാനിക്കല്‍ ബിനോയിയുടെ വീടിന്റെ മേല്‍ക്കൂരയിലേക്കാണ് ബുധനാഴ്ച പുലര്‍ച്ചെയെത്തിയ കാട്ടാനക്കൂട്ടം മരം മറിച്ചിട്ടത്. പുലര്‍ച്ചെ 3ഓടെ ഒച്ച കേട്ട് വീട്ടിലെ താമസക്കാരായ രാജന്‍, ഭാര്യ അനിത , ഇവരുടെ 10 വയസുകരി മകള്‍ എന്നിവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കാട്ടാനശല്യം മൂലം വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും വാര്‍ഡ് മെമ്പര്‍ ബിന്ദു രാജേന്ദ്രന്‍ പറഞ്ഞു.






















































