Connect with us

Hi, what are you looking for?

NEWS

അരനൂറ്റാണ്ടിന്റെ സേവനപാതയ്ക്ക് സ്വർണാഭിവാദ്യം; വൈഎംസിഎ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു

കോതമംഗലം: സാമൂഹിക, സാംസ്കാരിക, യുവജന ക്ഷേമ മേഖലകളിൽ അരനൂറ്റാണ്ടായി നിറസാന്നിധ്യമായ കോതമംഗലം വൈഎംസിഎയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ പ്രൗഢഗംഭീരമായ സമാപന സമ്മേളനത്തോടെ അവസാനിച്ചു. ചടങ്ങിനോടനുബന്ധിച്ച് നവീകരിച്ച വൈഎംസിഎ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിനെ ആദരിക്കലും നടന്നു.

വൈഎംസിഎ പ്രസിഡന്റ് സലിം ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മുൻ പ്രസിഡന്റ് പ്രൊഫ. ബേബി എം. വർഗീസ് മുഖ്യാതിഥികളെ പരിചയപ്പെടുത്തി. വൈഎംസിഎയുടെ ദേശീയ പ്രസിഡന്റ് റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് ഗോൾഡൻ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹനന്മയ്ക്കും യുവജന ശാക്തീകരണത്തിനുമായി വൈഎംസിഎ നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

 

കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം നവീകരിച്ച വൈഎംസിഎ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രദേശത്തിന്റെ സാമൂഹിക പുരോഗതിക്കും യുവജന പ്രവർത്തനങ്ങൾക്കും വൈഎംസിഎ നൽകിയ സംഭാവനകൾ അദ്ദേഹം അനുസ്മരിച്ചു. ചടങ്ങിൽ എംഎൽഎയെ സംഘടനയുടെ നേതൃത്വത്തിൽ ആദരിച്ചു.

വൈഎംസിഎ കേരള റീജിയൻ ട്രഷറർ അനിൽ ജോർജ് ഗോൾഡൻ ജൂബിലി സൊവെനീർ പ്രകാശനം ചെയ്തു. ഗോൾഡൻ ജൂബിലി സൊവെനീർ ചീഫ് എഡിറ്ററായ എഞ്ചീ. സണ്ണി കെ. തോമസ് സുവനീർ പ്രസന്റേഷൻ നടത്തി.ചടങ്ങിൽ എം.എസ്. എൽദോസ്, അഡ്വ. റ്റി ജെ. ജോർജ്, മിസ് ലീന റോയി, എൽദോ വർഗീസ്, ബേബി എം.യു, റോയ് എം ജോർജ്ജ് മിസ് ഡോൺസി റോയ് എന്നിവർ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

  പോത്താനിക്കാട്: സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറേയും ജീവനക്കാരെയും അസഭ്യം പറയുകയും ആക്രമിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പോത്താനിക്കാട് പെരുംനീർ വടക്കേക്കുടി ഷാമോനെ ( 43) യാണ്...

CHUTTUVATTOM

  കോതമംഗലം: കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ സുറിയാനി പള്ളിയിലെ 119-ാമത് ശിലാസ്ഥാപന പെരുന്നാൾ 9,10,11 തീയതികളിൽ നടക്കും.8ന് രാവിലെ 8.30 ന് വിശുദ്ധ കുർബാന ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത...

CHUTTUVATTOM

കോതമംഗലം: ഉപജില്ല കലാേത്സവത്തിൽ കോതമംഗലം സെൻ്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ 563 പോയൻ്റോടെ ഓവറോൾ ചാമ്പ്യന്മാരായി. അറബി കലാേത്സവത്തിൽ പല്ലാരിമംഗലം ഗവ.വി.എച്ച്.എസ്.എസ് 180 പോയൻ്റ് നേടി ചാമ്പ്യന്മാരായി. സംസ്കൃതോത്സവത്തിൽ 84 പോയൻ്റുമായി...

CHUTTUVATTOM

  കോതമംഗലം: രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സഹകരണ പഠന-ഗവേഷണ വികസന പദ്ധതിയുടെ ഭാഗമായാണ് സഹകരണത്തിന് തുടക്കമിട്ടത്....

CHUTTUVATTOM

  കോതമംഗലം: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും നഗരസഭയും സംയുക്തമായി നടത്തുന്ന കേരളോത്സവം ചിലമ്പ് -2026 മത്സരങ്ങളുടെ ഉദ്ഘാടനം നടത്തി. മാര്‍ബേസില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മൂവാറ്റുപുഴ ആര്‍ഡിഒ വി.ഇ...

NEWS

കോതമംഗലം: പുന്നേക്കാട്- ആവോലിച്ചാൽ റോഡിൽ പുന്നേക്കാടിന് സമീപം റോഡിൻ്റെ വശം ഇടിഞ്ഞ് താഴ്ന്ന് റോഡ് അപകടാവസ്ഥയിൽ . കൊടും വളവിനോട് ചേർന്നുള്ള ഭാഗത്താണ് കിടങ്ങ് രൂപപെട്ടിട്ടുള്ളത്. നിരവധി വാഹനാപകടങ്ങൾ ഈ ഭാഗത്ത് ഉണ്ടായി....

CHUTTUVATTOM

കോതമംഗലം: നഗരസഭയുടെ ഹൃദയഭാഗമായ 19-ാം വാര്‍ഡിലെ പ്രധാന മൂന്ന് റോഡുകളും തകര്‍ന്ന് നിത്യേന അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും നഗരസഭ അധികൃതര്‍ തിരിഞ്ഞു നോക്കാത്തതില്‍ നാട്ടുകാര്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു വാര്‍ഡ്...

NEWS

കൊച്ചി: നിർദ്ദിഷ്ഠ ആലുവ- കോതമംഗലം നാലുവരി പാത നിർമ്മാണവുമായി ബന്ധപ്പെട്ട സാമൂഹ്യാഘാതപഠന റിപ്പോർട്ട് സമർപ്പിച്ച് മൂന്നുമാസമായിട്ടും ഭൂമി ഏറ്റെടുക്കൽ മന്ദഗതിയിൽ. ആലുവ പുളിഞ്ചോട് മുതൽ കോതമംഗലം കോഴിപ്പള്ളി ബൈപ്പാസ് ജംഗ്ഷൻ വരെ നിലവിലുള്ള...

CHUTTUVATTOM

  കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം ഈ സാമ്പത്തിക വർഷം നിർമ്മാണം പൂർത്തീകരിച്ച 24 വീടുകളുടെ താക്കോൽദാനവും കരാറിൽ ഏർപ്പെട്ട് ഭവന നിർമ്മാണം ആരംഭിക്കുന്ന 112 ഭവനങ്ങളുടെ ആദ്യ...

CHUTTUVATTOM

കോതമംഗലം: പച്ചയും മഞ്ഞയും ഓറഞ്ചും ചുവപ്പും ഒരേ പന്തലില്‍ ഇത്രയേറെ വര്‍ണങ്ങളില്‍ പഴങ്ങള്‍ തൂങ്ങിക്കിടക്കുന്നത് കണ്ടാല്‍ ആരുമൊന്ന് നോക്കിനിന്നുപോകും. കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന ഈ പഴക്കാഴ്ചയൊരുക്കിയിരിക്കുന്നത് കോതമംഗലത്തെ ഒരു വീട്ടുമുറ്റത്താണ്. തണലും ഭംഗിയും...

CHUTTUVATTOM

കോതമംഗലം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ അറസ്റ്റില്‍. ചെറുവട്ടൂര്‍ കുരുവിനാംപാറ പാലക്കാട്ട് അനസ് (38), സഹോദരന്‍ അജിംസ് (38) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍...

ACCIDENT

    കോതമംഗലം: നഗരത്തില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ ബംഗാള്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ ശാന്തിപൂര്‍ സൈഫുല്‍ ഇസ്ലാം (46) ആണ് മരിച്ചത്. കുരുര്‍പ്പാലം-ബൈപ്പാസ് ലിങ്ക് റോഡിന് സമീപത്ത്...

error: Content is protected !!