- ബൈജു കുട്ടമ്പുഴ
കുട്ടമ്പുഴ: ചെളിയും വെള്ളക്കെട്ടും മൂലം യാത്ര ദുസഹമാകുന്നു. റോഡിലെ വെള്ളം കെട്ടികിടക്കുന്ന കുഴികളിൽ ഇരുചക്ര യാത്രക്കാർ വീണ് അപകടങ്ങളും പതിവാകുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി ഭാഗത്താണ് പ്രധാന ഭാഗം ചെളിയും വെള്ളവും രൂപപ്പെട്ട് നിറഞ്ഞിരിക്കുന്നുത്. തട്ടേക്കാട് – കുട്ടമ്പുഴ റോഡിന്റെ വിതി കൂട്ടൽ നടന്നു വരികയാണ്. ഇരുവശത്തെ മണ്ണെടുത്ത് റോഡിലിട്ടതും മഴ പെയ്തതുമാണ് ക്ലേശം കൂട്ടിയത്.
മഴ കനത്തത്തോടുകൂടി റോഡിൽ ചെളി അടിഞ്ഞു കൂടി വഴിയാത്രക്കാർക്കും വാഹനത്തിനും കടന്നു പോകാനാകാത്ത വിധം വെള്ളക്കെട്ട് നിറഞ്ഞരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ തെന്നി വീഴുന്നു. റോഡിലെ ചെളിയും വെള്ളവും നീക്കാൻ ബന്ധപ്പെട്ടവർ നടപടിയെടുക്കണമെന്ന് നാട്ടുക്കാർ ആവശ്യപ്പെട്ടുന്നു.