Connect with us

Hi, what are you looking for?

CHUTTUVATTOM

മെഡിസിന്‍ ചലഞ്ച് പദ്ധതിയുമായി എല്‍ദോ എബ്രഹാം എം.എല്‍.എ; കരള്‍ കിഡ്‌നി ക്യാന്‍സര്‍ രോഗികള്‍ക്കുള്ള മരുന്ന് വിതരണം ആരംഭിച്ചു.

മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നിര്‍ദ്ധനരായ കരള്‍ മാറ്റല്‍ ശസ്ത്രക്രിയ, ഹൃദയസമ്പന്ധമായ രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍, ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് സഹായം, അടക്കം മരുന്ന് നല്‍കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന മെഡിസിന്‍ ചലഞ്ച് പദ്ധിയ്ക്ക് തുടക്കമായി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മരുന്ന് വാങ്ങുന്നതിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന നിര്‍ദ്ധന രോഗികള്‍ക്ക് അവരുടെ വീടുകളില്‍ മരുന്ന് എത്തിക്കുന്നതാണ് പദ്ധതി. ഇതോടൊപ്പം തന്നെ സാമ്പത്തീക പരാതീനതയെ തുടര്‍ന്ന് ഡയാലിസിസ് ചെയ്യുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഡയാലിസിസ് ചെയ്യുന്നതിനുള്ള സഹായവും പദ്ധതിയുടെ ഭാഗമായി നടന്ന് വരുന്നു. പദ്ധതിയുടെ ഭാഗമായി ആവോലി ഗ്രാമപഞ്ചായത്തിലെ അടൂപറമ്പില്‍ കരള്‍ മാറ്റല്‍ ശസ്ത്രക്രിയക്ക് വിധേയനായ രോഗിയ്ക്ക് ഒരു മാസത്തെയ്ക്ക് ആവശ്യമായ മരുന്നുകള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ വീട്ടില്‍ എത്തിച്ച് നല്‍കി.

ലോക്ക് ഡൗണിനെ തുടര്‍ന്ന് വീട്ടുകാര്‍ക്ക് ജോലിയില്ലാതായതോടെ മൂവാറ്റുപുഴ നഗരസഭയിലെ വാഴപ്പിള്ളിയില്‍ ഡയാലിസിസ് ചെയ്യുന്നതിന് ബുദ്ധിമുട്ട് അനുഭവിച്ച കുടുംബത്തിന് തുടര്‍ ഡയാലിസിസിനായി സാമ്പത്തീക സഹായം നല്‍കി. പായിപ്ര ഗ്രാമപഞ്ചായത്തിലെ തൃക്കളത്തൂരില്‍ ഹൃദയസംമ്പന്ധമായ അസുഖത്തെ തുടര്‍ന്ന് മരുന്ന് വാങ്ങിക്കാന്‍ കഴിയാത്ത കുടുംബത്തിന് ഒരു മാസത്തെ മരുന്ന് വാങ്ങി നല്‍കി. ആരക്കുഴ ഗ്രാമപഞ്ചായത്തിലെ ഹൃദയസംമ്പന്ധമായ അസുഖമൂലം മരുന്ന് വാങ്ങാന്‍ കഴിയാത്ത കുടുംബത്തിന് ഒരു മാസത്തെ മരുന്ന് വാങ്ങി വീട്ടിലെത്തിച്ചു.

മെഡിസിന്‍ ചലഞ്ച് പദ്ധതിയുടെ നിയോജക മണ്ഡലതല ഉദ്ഘാടനം ആരക്കുഴ സ്വദേശിനിയ്ക്ക് ഒരു മാസത്തേയ്ക്ക് ആവശ്യമായ മരുന്നുകള്‍ എല്‍ദോ എബ്രഹാം എം.എല്‍.എ പണ്ടപ്പിള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എ.ജോര്‍ജിന് കൈമാറി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, മുന്‍പഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ്, പഞ്ചായത്ത് മെമ്പര്‍ സിബി കുര്യാക്കോ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിജോ മാത്യു, സി.കെ.സത്യന്‍ എന്നിവര്‍ പങ്കെടുത്തു. മെഡിസിന്‍ ചലഞ്ച് പദ്ധതിയില്‍ മരുന്നുകള്‍ വാങ്ങി നല്‍ണമെന്നാവശ്യപ്പെട്ട് നിരവധി നിര്‍ദ്ധന രോഗികളാണ് അപേക്ഷകളുമായി എത്തികൊണ്ടിരിക്കുന്നത്. മുന്‍ഗണന ക്രമമനുസരിച്ച് ഇവര്‍ക്കെല്ലാം മരുന്നുകള്‍ ലഭ്യമാക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.

You May Also Like

NEWS

മൂവാറ്റുപുഴ: 45 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂവാറ്റുപുഴയാര്‍ വീണ്ടും ആവേശകരമായ വള്ളംകളിക്ക് വേദിയായി. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ത്രിവേണി ഓണം ആഘോഷങ്ങളുടെ ഭാഗമായി നടന്ന വള്ളംകളി കാണാന്‍ നദിയുടെ ഇരുകരകളിലും വന്‍ ജനാവലിയാണ്...

NEWS

ഗുരുവായൂര്‍: മലയാളി യുവതിയെ താലി ചാര്‍ത്തി സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റ് അംഗം. പിറവം പാമ്പാക്കുട സ്വദേശിനി നിതിന്‍ ചന്ദിനേയാണ് (49) മുന്‍ യുകെ പാര്‍ലമെന്റംഗവും നിലവില്‍ സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റംഗവുമായ മാര്‍ട്ടിന്‍ ഡേ (55) താലി...

CHUTTUVATTOM

കോതമംഗലം: രാസവളങ്ങളുടെ രൂക്ഷമായ വിലവർധനവും ക്ഷാമവും മൂലം പ്രതിസന്ധിയിലായ പൈനാപ്പിിൾ കർഷകരെ സഹായിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് കത്തയച്ചു....

CRIME

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ലാന്‍ഡ് റവന്യൂ തഹസില്‍ദാറിനെയും ഏജന്റുമാരെയും റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. കണയന്നൂര്‍ തഹസില്‍ദാര്‍ ജോസഫ് ആന്റണി, രണ്ട് ഏജന്റുമാരായ ഷിബിന്‍, കണ്ണന്‍ എന്ന രാജേഷ് എന്നിവരെയാണ്...

ACCIDENT

മൂവാറ്റുപുഴ:മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ക്ലബ്ബ് ഷവായ റെസ്റ്റോറന്റിന് സമീപമുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. ബുധനാഴ്ച രാത്രി 11.30ഓടെ മൂവാറ്റുപുഴ ഭാഗത്ത് നിന്നും കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ റെസ്റ്റോറന്റിന് മുന്‍വശത്ത്...

ACCIDENT

മൂവാറ്റുപുഴ:മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ഷാപ്പുംപടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി അപകടം. ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ വീടിന്റെ കോണ്‍ക്രീറ്റ് മതില്‍ പൂര്‍ണമായും തകര്‍ന്നു. കടാതി സ്വദേശി രാജുവിന്റെ...

CHUTTUVATTOM

മൂവാറ്റുപുഴ: പിറമാടം സെന്റ് ജോണ്‍സ് ബത്ലഹേം പള്ളിയില്‍ സംഘര്‍ഷം. യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളിലെ വൈദികര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.ഓര്‍ത്തഡോക്‌സ് വൈദികര്‍ ഞാറയാഴ്ച പ്രാര്‍ഥനയ്ക്കായി എത്തിയപ്പോഴാണ് തര്‍ക്കമുണ്ടായത്. അവകാശ തര്‍ക്കത്തില്‍ കോടതിയുടെ അനുകൂല വിധിക്ക് പിന്നാലെയാണ്...

CHUTTUVATTOM

മൂവാറ്റുപുഴ: ഒളിവിലിരുന്നും സമൂഹമാധ്യമങ്ങളില്‍ സജീവമായി അര്‍ജുന്‍ ആയങ്കി. ഇന്‍സ്റ്റഗ്രാമില്‍ വെല്ലുവിളിച്ചുകൊണ്ടുള്ള സ്റ്റോറികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്നെ കള്ളക്കേസില്‍ കുടുക്കി എന്നും ഇനി മുകളില്‍ ആകാശം താഴെ ഭൂമി എന്നുമാണ് കമന്റ്. അതേ സമയം അര്‍ജുന്റെ...

CHUTTUVATTOM

മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നത്ത് പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ബെവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റില്‍ മോഷണശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കടാതി പാലത്തിങ്കല്‍ പുത്തന്‍പുര നൈസാബിനെ (28) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിന് രാത്രി ഒമ്പതോടെയാണ് മോഷണ...

CHUTTUVATTOM

മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതികള്‍ക്ക് 58 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. തൃശൂര്‍ ഒല്ലൂക്കര ഇല്ലഞ്ഞികുളംകര കദളിക്കാട്ടില്‍ കെ.സമല്‍ (32), തൊടുപുഴ ഉടുമ്പന്നൂര്‍ പള്ളിക്കമുറിയില്‍ ഇളന്താനത്ത്...

CHUTTUVATTOM

മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. വാളകം റാക്കാട് വടക്കേപ്ലാപ്പുഴ മിതേഷ് (40) നെയാണ് മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി...

CRIME

മൂവാറ്റുപുഴ:മുന്‍ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശം. റിപ്പോര്‍ട്ട് അടുത്ത മാസം 20-നകം സമര്‍പ്പിക്കാന്‍ കോടതി...

error: Content is protected !!