Connect with us

Hi, what are you looking for?

CHUTTUVATTOM

ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

കോതമംഗലം: എസ് എൻ ഡി പി യോഗം കരിങ്ങഴ ശാഖയിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും ശാഖയിൽ നിന്നും ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കോവിഡ് 19. നെ തുടർന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ശാഖാ കുടുംബാഗങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശാഖയിലെ മുഴുവൻ വീടുകളിലേക്കും ഭക്ഷ്യധാന്യ കിറ്റ് എത്തിച്ച് നൽകിയത്. കോതമംഗലം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ ഭക്ഷ്യധാന്യ കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ശാഖയിൽ വച്ച് നടന്ന ചടങ്ങിന് ശേഷം ശാഖാ ഭാരവാഹികൾ കിറ്റുകൾ മുഴുവൻ വീടുകളിലും എത്തിച്ചു നൽകി. ശാഖാ പ്രസിഡന്റ് കെ.ഇ.രാമകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.എൻ.ബിജു, സെക്രട്ടറി എം.ബി തിലകൻ, സി.വി.ബാലൻ, എം.ആർ ബിനു, ഒ.എൻ.ശശി, കെ.ജി.സന്തോഷ്, ടി.വി.ശിവൻ, കെ.കെ.ബിനോയി, കെ.കെ.നാരായണൻ, ബിന്ദു മോഹൻ ദാസ് ,തുടങ്ങിയവർ നേതൃത്വം നൽകി.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...