പെരുമ്പാവൂർ : കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പെരുമ്പാവൂര്‍ എം സി റോഡ് ഒക്കല്‍ വില്ലേജ് ഓഫീസിന്റെ മുന്‍വശത്താണ് അപകടം നടന്നത്. ലോറി ഡ്രൈവര്‍ തമിഴ്നാട്, ഇറോഡ്, സത്യമംഗലം, ജി.എച്ച്. റോഡില്‍ വിജയകുമാര്‍ ആണ് മരിച്ചത്. അപകടത്തില്‍ ബസ് യാത്രക്കാരായ 20 പേര്‍ക്ക് പരിക്കേറ്റു.
കോയമ്പത്തൂരിൽ നിന്നും കൊട്ടാരക്കര പോയ RPK 990 SF കാലടിക്കും പെരുമ്പാവൂരിനും ഇടയിൽ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. KSRTC ഡ്രൈവർ G പ്രകാശ് ഉൾപ്പെടെ യാത്രക്കാർക്ക് ഗുരുതരമല്ലാത്ത പരുക്കുകളുണ്ട്. പരുക്കേറ്റവരെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ എത്തിച്ചു.
മഴ പെയ്ത് റോഡിൽ തെന്നലുള്ളതിനാൽ ഡ്രൈവർ ശക്തിയായി ബ്രേക്ക് ചെയ്തപ്പോൾ വണ്ടി വലത്തോട്ട് തെന്നി നീങ്ങി ലോറിയിൽ ഇടിച്ചതായാണ് പ്രാഥമിക വിവരം.
You must be logged in to post a comment Login