കോതമംഗലം: നേര്യമംഗലത്തിന് സമീപം വഞ്ചി മറിഞ്ഞ് കോതമംഗലം രൂപതാംഗമായ യുവ വൈദീകൻ മരിച്ചു. ട്രിച്ചി സെന്റ് ജോസഫ് കോളജ് എംഫിൽ വിദ്യാർത്ഥി മുവാറ്റുപുഴ രണ്ടാർ പടിഞ്ഞാട്ടുവയലിൽ ഫാ.ജോൺ (33) ആണ് മരിച്ചത് . ഇന്നലെ വൈകുന്നേരം 6.30 ഓടെ ആവോലിച്ചാലിന് സമീപം പെരിയാറിലായിരുന്നു അപകടം. ആവോലിച്ചാൽ കടവിൽ നിന്നും അൽപ്പദൂരം നീങ്ങിയപ്പോഴേക്കുമായിരുന്നു തടികൊണ്ടുള്ള വഞ്ചി ഉലഞ്ഞ് മറിഞ്ഞത്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് വൈദികർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു.
പുഴയിൽ സമിപത്തുണ്ടായിരുന്ന മറ്റൊരു വഞ്ചി ഉടൻ തുഴഞ്ഞെത്തി അപകടത്തിൽപ്പെട്ട മൂവരെയും കരക്കെത്തിച്ചെങ്കിലും ഫാ.ജോണിന്റെ ജിവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ഇഞ്ചത്തൊട്ടി പള്ളി വികാരി ഫാ.ജെയിംസ് ചൂരത്തൊട്ടി, മലയിഞ്ചി സെൻറ് തോമസ് പളളി വികാരി ഫാ.ആൻറണി മാളിയേക്കൽ എന്നിവരെയും കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മ്യതദേഹം ധർമ്മഗിരി ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. മൂവാറ്റുപുഴ രണ്ടാർ പടിഞ്ഞാറ്റുവയലിൽ പരേതനായ റിട്ട. പോലീസ് ഓഫീസർ ജേക്കബ് – റിട്ടയേർഡ് അധ്യാപിക റോസിലി ദമ്പതികളുടെ മകനാണ് . ഏക സഹോദരൻ സോബിൻ.സോബിന്റെ ഭാര്യ ആർച്ച.
You must be logged in to post a comment Login