Connect with us

Hi, what are you looking for?

CHUTTUVATTOM

പ്രതിഭകളെ തേടി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പ്രതിഭകളുടെ മുറ്റത്തേക്ക്

നെല്ലിക്കുഴി ; നാടെങ്ങും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പ്രതിഭകളെ തേടി അവരുടെ മുറ്റത്തേക്ക് .
സ്ക്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പി.ടി.എ പ്രതിനിധികളും അടങ്ങുന്ന സംഘമാണ് അവരുടെ സ്ക്കൂള്‍ ചുറ്റുവട്ടത്തുളള കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചിട്ടുളള വെക്തികളെ അനുമോദിക്കാന്‍ എത്തുന്നത്. ഇതിന്‍റെ ഭാഗമായി കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരം നാടക കലാകാരനായ പൂവത്തൂര്‍ മേക്കര രാമന്‍ നായരേയും ചിത്രകലാ അധ്യാപകനായ ശ്രീകുമാര്‍ ചെറുവട്ടൂരിനേയും വീട്ടിലെത്തി ആദരിച്ചു.

പൂവത്തൂര്‍ മേക്കര രാമന്‍ നായര്‍ നാടക പ്രവര്‍ത്തകനും മികച്ച നാടക അഭിനേതാവുമാണ് . പഴയ കാല നാടകങ്ങളായ വേട്ട പക്ഷികള്‍,വേലി ,അഭിമന്യു തുടങ്ങിയ നാടകങ്ങളില്‍ മികച്ച അഭിനയം കാഴ്ച്ചവെച്ചിരുന്നു.2001ല്‍ മുവാറ്റുപുഴ ലിഫ്റ്റ് ഇറിഗേഷനില്‍ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും നടക രംഗത്ത് പ്രവര്‍ത്തിച്ച് വരുന്നു. ചിത്രകലാ അധ്യാപകനായ ശ്രീകുമാര്‍ ചെറുവട്ടൂര്‍ നിരവധി ചിത്രങ്ങള്‍ വരച്ച് ശ്രദ്ധേയനാണ്.അക്രീനിക്, ഓയില്‍ പെയിന്‍റിങ്,നൈസ് പെയ്ന്‍റിങ്,വാട്ടര്‍ കളര്‍ തുടങ്ങിവയില്‍ നിരവധി ചിത്രങ്ങള്‍ വരച്ചിട്ടുളള അദ്ധേഹം രാമല്ലൂര്‍ സ്ക്കൂളിലെ ചിത്രകലാ അധ്യാപകന്‍ കൂടിയാണ്. സമകാലിക സംഭവങ്ങളുമായ് ബന്ധപെട്ട നിരവധി ചിത്ര ശേഖരം കൈവശം ഉളള അദ്ധേഹം ചിത്ര പ്രദര്‍ശന രംഗങ്ങളിലും നിറസാനിധ്യമാണ്.


നവംബര്‍ 14 ശിശുദിനത്തോട് അനുബന്ധിച്ച് ആരംഭിച്ച് നവംബര്‍ 28 വരെയാണ് പരിപാടി . ഓരൊ സര്‍ക്കാര്‍ വിദ്യാലയങ്ങളും 10 പ്രതിഭകളെ കണ്ടെത്തി അനുമോദിക്കുകയും അവരുമായി സംവധിക്കുകയുമാണ് ലക്ഷ്യം കുറ്റിലഞ്ഞി സ്ക്കൂള്‍ വിദ്യാര്‍ത്ഥികളോടൊപ്പം വാര്‍ഡ് മെംബര്‍ ശ്രീമതി ആസിയ അലിയാര്‍,പി.ടി.എ പ്രസിഡന്‍റ് അബുവട്ടപ്പാറ , സ്ക്കൂള്‍ ഹെഡ്മിസ്ട്രിസ്.സൈനബ എ.കെ,അധ്യാപകരായ സിജോകുര്യക്കോസ്,ബൈജു രാമകൂഷ്ണ ന്‍,വിനീത ,ജയേഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...