കളമശ്ശേരി: സർക്കാർ പോളിടെക്നിക് കോളേജിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി ഇലക്ട്രീഷ്യനെ നിയമിക്കുന്നു. അംഗീകൃത സ്ഥാപനത്തിൽനിന്ന് ഐ.ടി.ഐ/കെ.ജി.സി.ഇ (ഇലക്ട്രീഷ്യൻ/വയർമെൻ/ലൈൻമെൻ) ട്രേഡിൽ യോഗ്യത നേടിയവർക്കും ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ ആൻഡ് മെയിന്റനൻസ് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം.
താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി നവംബർ 24ന് ചൊവ്വാഴ്ച രാവിലെ 11ന് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 0484 2555356.




















































