കോതമംഗലം: നെല്ലിക്കുഴി ഭഗവതി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ചൊവ്വാഴ്ച മുതൽ (നവംബർ 17 മുതൽ ഡിസംബർ 27 വരെ ആചരിക്കും .മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ ആറിന് നട തുറന്ന് പ്രഭാത പൂജകളും വൈകിട്ട് അഞ്ചിന് മണ്ഡല പൂജകളും നടത്തും.
30ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം കളമെഴുത്തു പാട്ടും, ഒന്നിന് (ഡിസംബർ 1) വൈകിട്ട് ദീപാരാധനയ്ക്കുശേഷം ക്ഷേത്രം തന്ത്രി പാലാ തേവണംകോട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വലിയ കുരുതിയും നടക്കും. ഡിസംബർ 11ന് അയ്യപ്പന് വിശേ ഷാൽ നിറമാലയും നടത്തും. അടുത്തമാസം 27 ന് വൈകിട്ട് ദീപാരാധനയോടുകൂടി മണ്ഡല മഹോത്സവംസമാപിക്കും.






















































