കോതമംഗലം: കോതമംഗലത്തെ പ്രൊഫഷണല്‍ ഗായകര്‍ രൂപം കൊടുത്ത ‘വോയ്സ് ഓഫ് കോതമംഗല’ത്തിന്റെ പ്രഥമ ഗാനമേള നടത്തി. മെന്റര്‍ അക്കാദമി ഹാളില്‍ സുവര്‍ണരേഖ വേദിയൊരുക്കിയ പരിപാടി കവിയും ഗാനരചയിതാവുമായ ബാബു ഇരുമല ഉദ്ഘാടനം ചെയ്തു.
ഡോ.ജേക്കബ് ഇട്ടൂപ്പ് അധ്യക്ഷത വഹിച്ചു. അഡ്വ.സി.കെ.ജോര്‍ജ് വയലാര്‍ രാമവര്‍മ്മ അനുസ്മരണം നടത്തി. വിജയകുമാര്‍ കളരിക്കല്‍, ഡോളി ലൂയിസ്, സണ്ണി കളമ്പാടന്‍, പി.എന്‍. ഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. സാഹിത്യ സായാഹ്നത്തില്‍ 17 എഴുത്തുകാര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചു. മ്യൂസിക്കല്‍ ഈവനിംഗി’ല്‍ ബാലു കോതമംഗലം, ഷാജി എ.കെ., ബിന്ദൂസ് കോട്ടപ്പടി, ഡോളി ലൂയിസ്, ബേബി സി.റ്റി., ബിജു വീനസ്, ഇഷാല്‍ സിദ്ധിക്ക്, ജലാലുദ്ദീന്‍ കോതമംഗലം, കൃഷ്ണപ്രസാദ്, റോക്കി വര്‍ഗീസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.



















































