കോതമംഗലം: കോതമംഗലം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നെല്ലിക്കുഴി പഞ്ചായത്ത് പടിയിൽനിന്ന് ആരംഭിച്ച് ഗ്രീൻവാലി, മാർ ബസേലിയോസ് ഡെന്റൽ കോളേജ് വഴി തങ്കളം–മലയിൻകീഴ്–കോഴിപ്പിള്ളി ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന ആലുമ്മാവ്–കുരൂർ റോഡ് നവീകരിച്ച് മിനി ബൈപ്പാസായി വികസിപ്പിക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ തിങ്കളാഴ്ച ആരംഭിക്കും. നിർമാണോദ്ഘാടനം നെല്ലിക്കുഴി ജംഗ്ഷനിൽ തിങ്കളാഴ്ച വൈകി കുന്നേരം 5ന് ഷിബു തെക്കുംപുറം എംഎൽഎ നിർവഹിക്കും.
പദ്ധതി പൂർത്തിയാകുന്നതോടെ കൊച്ചി, നെടുമ്പാശ്ശേരി ഭാഗങ്ങളിൽനിന്ന് മൂന്നാറിലേക്ക് പോകുന്ന യാത്രക്കാർക്ക് കോതമംഗലം, നെല്ലിക്കുഴി ടൗണുകളിലെ ഗതാഗതത്തിരക്ക് ഒഴിവാക്കി ബൈപ്പാസ് വഴി യാത്ര സുഗമമാകും.



















































