അടിമാലി: നേര്യമംഗലം ആറാംമൈലിലെ വനമേഖലയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ സ്വദേശി ജിബു ജോൺ (48) നെയാണ് വനമേഖലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടുകാർക്ക് ലൊക്കേഷൻ അയച്ചുനൽകിയ ശേഷമാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് വിവരം. ഓൺലൈൻ ഓഹരി വിപണിയിലെ സാമ്പത്തിക നഷ്ടമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും അടിമാലി പോലീസും നേര്യമംഗലം ഫയർഫോഴ്സ് അംഗങ്ങളും ചേർന്നാണ് മൃതദേഹം മരത്തിൽനിന്ന് താഴെയിറക്കിയത്. തുടർന്ന് മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.അടിമാലി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


















































