കോതമംഗലം: കവളങ്ങാട് വീടിന്റെ ജനല്‍ തകര്‍ത്ത് മോഷണശ്രമം. പോത്താനിക്കാട് പുളിന്താനം യാക്കോബായ പള്ളിക്ക് സമീപം ഉന്നത്തുംവീട്ടില്‍ കുര്യന്റെ വീടിന്റെ ജനല്‍ തകര്‍ത്താണ് മോഷണശ്രമം നടന്നത്. വീട് പൂട്ടി പള്ളിപ്പെരുന്നാളിന് പോയ വീട്ടുകാര്‍ രാത്രി 9.30 ഓടെ തിരികെവന്നപ്പോഴാണ് മോഷണശ്രമം നടന്നത് അറിയുന്നത്.
വീടിന് പുറത്തിരുന്ന കോടാലി ഉപയോഗിച്ച് ജനലിന്റെ മരംകൊണ്ടുള്ള ക്രാസികള്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. വീടിനുള്ളിലെ അലമാരകളോ മേശകളോ പൊളിച്ചിട്ടില്ല. അടച്ചിട്ടിരുന്ന ഇടവാതിലുകള്‍ തുറന്നനിലയിലാണ്. പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.


















































