കോതമംഗലം: റബർ തോട്ടത്തിൽ സൂക്ഷിച്ചിരുന്ന 150 കിലോയോളം ഒട്ടുപാൽ മോഷ്ടിച്ച പ്രതികളെ പൊലീസ് പിടികൂടി. ഊന്നുകല്ലിൽ വാടകയ്ക്ക് താമസിക്കുന്ന തേൻകോട് നെല്ലിപ്പിള്ളിയിൽ അനന്തു ( 18), പല്ലാരിമംഗലം വാളാച്ചിറയിൽ വാടകയ്ക്കു താമസിക്കുന്ന ഇരുമ്പുപാലം കൊല്ലംകുടിയിൽ സഹദ് (18) എന്നിവരെയാണ് ഊന്നുകൽ പൊലിസ് പിടികൂടിയത്.
പരീക്കണ്ണി കൂട്ടുങ്ങൽ ഷിഹാബിൻ്റെ ഉടമസ്ഥതയിൽ ഉപ്പുകുഴിയിലുള്ള റബർ തോട്ടത്തിൽ നിന്ന് ഒരു മാസത്തിനിടെ രണ്ടു പ്രാവശ്യമാണ് പ്രതികൾ ഒട്ടുപാൽ മോഷ്ടിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

















































