കോതമംഗലം: കേരള കോൺഗ്രസ് (ജേക്കബ്) ലീഡറും മുൻ മന്ത്രിയുമായിരുന്ന ടി.എം ജേക്കബിൻെറ 15-ാം ചരമ വാർഷീക അനുസ്മരണം പാർട്ടി ഓഫീസിലും ഗാന്ധി സ്ക്വയറിലും നടത്തി. പാർട്ടി ജില്ലാ പ്രസിഡൻറ് ഇ. എം മൈക്കിൾ ഉത്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് അഡ്വ. മാത്യു അധ്യക്ഷത വഹിച്ചു.
ആൻറണി പാലക്കുഴി, സി. എം. ബേബി, ഇടുക്കി ജില്ലാ പ്രസിഡണ്ട് സാം ജോർജ്ജ്, ജോയി കവുംങ്ങുംപിള്ളി, എ.ആർ ചെറിയാൻ, റ്റി.വി. ബേബി, എം.റ്റി വർക്കി, ജാൻസി മാത്യു, ബെന്നി പാലക്കുഴ, മാത്യു മുക്കത്ത്, വിത്സൺ നെല്ലിമറ്റം, ജോർജ്ജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

















































