കോതമംഗലം: വാഹനം തടഞ്ഞുനിര്‍ത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. വയനാട് പുല്‍പ്പള്ളി കൊലരാട്ട്കുന്ന് തോട്ടത്തില്‍ ടോണി (30), നേര്യമംഗലം തലക്കോട് ചാലില്‍ ഫെബിന് (27), ഊന്നുകല്‍ കുട്ടമംഗലം അക്കോത്ത് ഫവാസ് (30) എന്നിവരെയാണ് ഊന്നുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി നേര്യമംഗലം ഇടുക്കി റോഡിലായിരുന്നു സംഭവം.
തലക്കോട് സ്വദേശിയായ യുവാവിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി മറ്റൊരു കാറില്‍ വന്ന ഇവര്‍ യുവാവിനെ ആക്രമിച്ച ശേഷം കൈവശമിരുന്ന ഐഫോണ്‍ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. എസ്ഐ സി.പി. ബഷീര്‍, എ എസ് ഐ മാരായ വി.ജി. സേതുകുമാര്‍, സി. പി.ബിനോയ്, സുനില്‍, ഉസ്മാന്, എസ് സി പി ഒ മാരായ ഒ.എം. അന്‍സാര്‍, ഹാരിസ്, അജിംസ്, ബാലു എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.


















































