കോതമംഗലം: പുരോഗമന കലാ സാഹിത്യസംഘം കോതമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ 28ന് കല ഓഡിറ്റോറിയത്തില്‍ കവി വയലാര്‍ രാമവര്‍മ അനുസ്മരണം നടത്തും. ഉച്ചക്ക് 2ന് വയലാര്‍ കവിതാലാപന മത്സരം. 18 വയസ്സിന് മേലുള്ളവര്‍ക്ക് പങ്കെടുക്കാം. മത്സരത്തിന് തെരഞ്ഞെടുക്കപ്പെടാന്‍ 5 മിനിറ്റില്‍ താഴെയുള്ള വയലാര്‍ കവിതാലാപന വീഡിയോ വാട്സാപ് ചെയ്യണം (85904 92033). വയലാര്‍ വരകളിലൂടെ എന്ന പേരില്‍ ആര്‍ക്കും പങ്കെടുക്കാവുന്ന ചിത്രരചനയും സമാന്തരമായി നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കെ.എ. ജോയി, കണ്‍വീനര്‍ എന്‍.ആര്‍. രാജേഷ്, ട്രഷറര്‍ സി.പി.എസ്. ബാലന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം സി.പി. മുഹമ്മദ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
വയലാറിന്റെ ചിത്രമോ കവിതയോ പ്രമേയമാക്കി ചിത്രം വരയ്ക്കാം. വൈകിട്ട് 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. ഹൈസ്‌കൂള്‍ തലം വരെ നടത്തിയ വയലാര്‍ ഗാനാലാപന മത്സരത്തില്‍ വിവിധ സ്‌കൂളുകളില്‍ നിന്ന് വിജയികളായവര്‍ക്കും സീനിയര്‍ വിഭാഗം മത്സര വിജയികള്‍ക്കും സമ്മാനങ്ങള്‍ നല്‍കും. രാത്രി 7ന് മിസ നാടകം പ്രദര്‍ശിപ്പിക്കും.



















































