Connect with us

Hi, what are you looking for?

CHUTTUVATTOM

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഡല്‍ഹി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും പ്രകടനം നടത്തി

കോതമംഗലം: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടും, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രക്യാപിച്ചും കോണ്‍ഗ്രസ് കോതമംഗലം വെസ്റ്റ് മണ്ഡലം കമ്മറ്റി പ്രകടനം നടത്തി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോടും കോണ്‍ഗ്രസ് ദേശീയ നേതാക്കളോടുമുള്ള പോലീസ് സമീപനത്തില്‍ യോഗം പ്രധിഷേധിച്ചു. കെപിസിസി മെമ്പര്‍ എ.ജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ആര്‍ അജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഷമീര്‍ പനക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.

നഗരസഭ ചെയര്‍പേഴ്‌സന്‍ ഭാനുമതി രാജു, എല്‍ദോസ് കീച്ചേരി, അനൂപ് ജോര്‍ജ്,പി.എം നവാസ്, വിനീഷ് സെബാസ്റ്റ്യന്‍, പി.എം റഫീക്ക്, കെ.ഐ ജേക്കബ്, സി.വി ജോസ്, ശശി കുഞ്ഞുമോന്‍, പി.എം മൈദീന്‍, ആബിദ ടീച്ചര്‍, മിനി എല്‍ദോസ്, ലിബു തോമസ് എന്നിവര്‍ പ്രസംഗിച്ചു

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തൃക്കാരിയൂര്‍ കോണ്‍ഗ്രസ് പ്രകടനം നടത്തി.

കോതമംഗലം : ഡല്‍ഹിയില്‍ വോട്ട് കൊള്ളക്കെതിരെ സമരം ചെയ്ത ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തൃക്കാരിയൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി. മഹിളാ കോണ്‍ഗ്രസ് കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രലേഖ ശശിധരന്‍ ഉദ്ഘാടനം ചെയ്തു.സുരേഷ് ആലപ്പാട്ട് അധ്യക്ഷതവഹിച്ചു. അബു മൊയ്തീന്‍, എബി ചേലാട്ട്, ആന്റണി ജോസഫ്, അനില്‍ രാമന്‍ നായര്‍, ഗുണപതി ശിവദാസന്‍,സുജിത്ത് ദാസ്, എന്നിവര്‍ പ്രസംഗിച്ചു

You May Also Like

CHUTTUVATTOM

കോതമംഗലം: നഗരസഭയിലെ കുമ്പളത്തുമുറി ഡബ്ബിംഗ് യാർഡിലെ ബയോ മൈനിംഗ് പ്രവർത്തനവുമായി ബന്ധപ്പെട്ട റിജക്റ്റഡ് വേസ്റ്റ്കളുടെ ആദ്യ ലോഡ് പുറപ്പെട്ടു. ലോഡുമായി സിമൻറ് ഫാക്ടറികളിലേക്ക് പുറപ്പെട്ട ലോറിയുടെ ഫ്ലാഗ് ഓഫ് നഗരസഭാ ചെയർപേഴ്സൺ ഭാനുമതി...

CHUTTUVATTOM

  കോതമംഗലം : ചേലാട് സെൻ്റ് സ്റ്റീഫൻസ് ബസ് അനിയാ യാക്കോബായ സുറിയാനി വലിയ പള്ളിയിലെ മാർ യാക്കോബ് ബുർദ്ദോനയുടെ ഓർമ്മ പെരുന്നാളിന് വികാരി ഫാ. കെ.പി അബ്രഹാം കിളിയൻക്കുന്നത്ത് കൊടി ഉയർത്തി.സഹവികാരിമാരായ...

CHUTTUVATTOM

    കോതമംഗലം: പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയുടെ പ്രോത്സാഹനത്തിനും നൂതന ആശയങ്ങളുടെ പ്രായോഗികവൽക്കരണത്തിനും ഊന്നൽ നൽകി എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച റിമോട്ട് കൺട്രോൾഡ് ഇലക്ട്രിക് ഗ്രാസ് കട്ടിംഗ് മെഷീന് യുകെ...

CHUTTUVATTOM

  ഷാർജ: കോട്ടപ്പടി സ്വദേശിയായ പ്രവാസി എഴുത്തുകാരൻ ജിതിൻ റോയിയുടെ പുതിയ ഇംഗ്ലീഷ് നോവൽ ‘ദി ഡെഡ്‌ലി ഹാർമണി’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്‌സ് ഫോറത്തിൽ പ്രകാശനം ചെയ്തു. ‘ദി ആൾട്ടർനേറ്റ് ഷാഡോസ്’...

CHUTTUVATTOM

മൂവാറ്റുപുഴ: ജെസിഐ മുവാറ്റുപുഴ ടൗണിന്റെ 4-ാമത് ജെസിഐ ഗ്രാമ സ്വരാജ് അവാര്‍ഡ് കോതമംഗലം എംഎല്‍. ഷിബു തെക്കുംപുറത്തിന്മൂവാറ്റുപുഴ ഹോട്ടല്‍ കബനി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി...

NEWS

കോതമംഗലം: പൂയംകുട്ടി ബ്ലാവന ഈന്തുങ്കല്‍ (ചെമ്പില്‍) ജോണ്‍ ഉലഹന്നാന്റെ ഭാര്യ റോസിലി (76) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 10ന് പൂയംകുട്ടി സെന്റ് ജോര്‍ജ് പള്ളിയില്‍. മക്കള്‍: ജിജോ,ജിന്റോ, ജോബി (അബുദാബി). മരുമക്കള്‍: റീന,...

NEWS

കോതമംഗലം: തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിന്‍സ് അംഗമായ സി. സിറില്‍ പനിച്ചേപ്പിള്ളില്‍ എസ്എച്ച് (84) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 2ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയില്‍. പരേത മൈലാക്കൊമ്പ്, മുതലക്കോടം,...

CHUTTUVATTOM

കോതമംഗലം: ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി കോതമംഗലത്ത് ഒരു മാസം നീളുന്ന ഗ്രാൻഡ് കാർണിവലിന് 5ന് തുടക്കമാകും. ജനുവരി 3 വരെ നീളുന്ന കാർണിവലിന്റെ ഉദ്ഘാടനം ഭൂതത്താൻകെട്ടിൽ മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിക്കും. കോതമംഗലത്തിന്റെ...

CHUTTUVATTOM

  കോതമംഗലം: അടുക്കളയിലെ സ്റ്റൗവിൽ നിന്നും പൊള്ളലേറ്റ് ഒരു മാസമായി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. രാമല്ലൂർ മിനിപ്പടി ആക്കപ്പടിയ്ക്കൽ വിനോദിന്റെ ഭാര്യ സിനി (49) ആണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4...

CHUTTUVATTOM

കോതമംഗലം: സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഇടവകയുടെ ഭവനനിര്‍മ്മാണ പദ്ധതിയായ കത്തീഡ്രല്‍ ഹോംസ് വഴി വാളാടിത്തണ്ടില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒന്‍പത് വീടുകളുടെ ആശീര്‍വാദ കര്‍മവും ഗൃഹപ്രവേശനവും ആധാരങ്ങളുടെ കൈമാറ്റവും ചൊവ്വാഴ്ച നടത്തും.രാവിലെ 9 ന്...

CHUTTUVATTOM

കോതമംഗലം: കാരക്കുന്നം വിശുദ്ധ മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലില്‍ വൃശ്ചികം15 പെരുന്നാളിന് കൊടിയേറി. ശിലാസ്ഥാപനപെരുന്നാളിന് വികാരി ഫാ.ശിതിന്‍ രാജു കൊടിയേറ്റി. ചൊവ്വാഴ്ചരാവിലെ 6.30ന് വി. കുര്‍ബ്ബാന- ഫാ. എല്‍ദോസ് മോളേക്കൂടി യില്‍, ബുധനാഴ്ച രാവിലെ...

CHUTTUVATTOM

കുട്ടമ്പുഴ: വീട്ടുവളപ്പിലെ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടമ്പുഴ പഞ്ചായത്തിൽ എച്ച് ഡി പി ഇ ചട്ടികളും പച്ചക്കറിത്തൈകളും വിതരണം ചെയ്തു.കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു...

error: Content is protected !!