Connect with us

Hi, what are you looking for?

CHUTTUVATTOM

കന്നി 20 പെരുന്നാൾ: തീർത്ഥാടക ലക്ഷങ്ങൾ കോതമംഗലത്തേക്ക്

കോതമംഗലം : തീർത്ഥാടന കേന്ദ്രമായ മാർതോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിൻ്റെ പ്രധാന ആഘോഷദിനമായ ഇന്ന് പരിശുദ്ധ ബാവയുടെ കബർ വണങ്ങി അനുഗ്രഹം പ്രാപിക്കാൻ നാനാദിക്കിൽ നിന്നായി തീർത്ഥാടക ലക്ഷങ്ങൾ കോതമംഗലത്തേക്ക് ഇന്ന് പ്രവഹിക്കും. വിവിധ മേഖലകളിൽ നിന്ന് ദിവസങ്ങളായി പുറപ്പെട്ട് കാൽ നടയായി ഇന്നലെ സന്ധ്യയോടെ സമീപ പ്രദേശങ്ങളിലെ പള്ളികളിലെത്തി വിശ്രമിക്കുന്നവരും സമീപ താലൂക്കുകളിലുള്ള വിശ്വാസികളുമടക്കമുള്ളവർ അതാത് പള്ളികളിലെ പ്രഭാത സമസ്കാരത്തിന് ശേഷം കാൽ നട തീർത്ഥാടനം ആരംഭിക്കും ഉച്ചയോടെ നാനാ ദിക്കിൽ നിന്ന് കോതമംഗലത്തേക്കും ചെറിയ പള്ളിയിലേക്കും കാൽനട തീർത്ഥാടകരെത്തിത്തുടങ്ങും പിന്നീട് തീർത്ഥാടക സംഘങ്ങളുടെയും പരിശുദ്ധ ബാവയുടെ കബറിൻ്റെ ഛായ ചിത്രം ആലേഖനം ചെയ്ത രഥങ്ങളുടെയും അണമുറിയാത്ത പ്രവാഹമായിരിക്കും സന്ധ്യാ പ്രാർത്ഥനക്ക് മുമ്പേ തീർത്ഥാടക ലക്ഷങ്ങൾ കബറിങ്കലെത്തും.

നാനാ ജാതി മതസ്ഥരായ ആളുകൾ ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പള്ളിയിൽ വന്ന് ചേരും. വന്നു ചേരുന്ന എല്ലാ തീർത്ഥാടകർക്കും നേർച്ചക്കഞ്ഞി പള്ളിയങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ രാവിലെ 9 മുതൽ രാത്രി 10 വരെ വിതരണം ചെയ്യും. ഇന്ന് രാവിലെ നടത്തുന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക് ഡോ. മാത്യൂസ് മാർ അന്തിമോസ് മെത്രാപോലീത്ത പ്രധാന കാർമ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 3ന് മേമ്പൂട്ടിൽ നിന്നും പള്ളി ഉപകരണങ്ങളും 151 പൊൻ വെള്ളി കുരിശുകളും ആഘോഷപൂർവ്വം പള്ളിയകത്ത് കൊണ്ടു പോകും.
വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിച്ചേർന്ന തീർത്ഥാടക സംഘത്തിന് പള്ളി കാര്യത്തിൽ നിന്നും സ്വീകരണം നൽകും. ഹൈറേഞ്ച് മേഖലയിൽ നിന്ന് എത്തുന്ന തീർത്ഥാടകരെ കോഴിപ്പിള്ളി കവലയിലും പടിഞ്ഞാറൻ മേഖല തീർത്ഥാടകരെ മുവാറ്റുപുഴ കവലയിലും, വടക്കൻ മേഖല തീർത്ഥാടരെ ഹൈറേഞ്ച് കവലയിലും പോത്താനിക്കാട് മേഖല തീർത്ഥാടകരെ ചക്കാലക്കുടി ചാപ്പലിലും സ്വീകരിക്കും.

വൈകീട്ട് 6.30ന് നടത്തുന്ന സന്ധ്യാ നമസ്കാരത്തിന് ശേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവ പ്രധാന കാർമ്മികത്വം വഹിക്കും. രാത്രി പത്തിന് നഗരം ചുറ്റിയുള്ള പ്രദക്ഷിണം മർത്തമറിയം കത്തീഡ്രൽ വലിയ പള്ളി, സെന്റ് ജോർജ് കത്തീഡ്രൽ, മലയിൻകീഴ് കുരിശ്, എംബിഎംഎം ആശുപത്രി, ടൗൺ കുരിശ് എന്നിവിടങ്ങളിൽ കൂടി മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ റോഡ് വഴി പള്ളിയിൽ തിരിച്ച എത്തി ചേർന്ന് ആശിർവാദത്തോടെ സമാപിക്കും.

You May Also Like

CHUTTUVATTOM

കോതമംഗലം : കോതമംഗലം എം. എ. കോളേജ് സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന 16-മത് കോതമംഗലം സബ്ജില്ലാ സ്കൂൾ കായികമേളയിൽ മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ 525 പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാരായി.68 സ്വർണ്ണം,...

NEWS

കോതമംഗലം: അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതത്തിലേക്ക് പോകാതെ കൃഷിയുടെ വഴിയേ സഞ്ചരിക്കുകയാണ് കോതമംഗലം സ്വദേശി സാനു മാഷ്. പഴമയുടെ കൃഷിരീതികൾക്കൊപ്പം ആധുനിക സാങ്കേതിക വിദ്യകളും ചേർത്താണ് ഒന്നര ഏക്കറോളം സ്ഥലത്ത് വൈവിധ്യമാർന്ന...

CHUTTUVATTOM

കോതമംഗലം: വര്‍ഷങ്ങളായി കാത്തിരുന്ന കല്ലേലിമേട് ഉള്‍പ്പെടെയുള്ള ആദിവാസി ഉന്നതികളിലേക്കുള്ള ബ്ലാവന പാലം യാഥാര്‍ഥ്യത്തിലേക്ക്. കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട്, കുഞ്ചിപ്പാറ, തലവച്ചപാറ, വാരിയം, തേരാ തുടങ്ങിയ നാല് ഉന്നതികളിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യത്തിനാണ് ഇതോടെ...

NEWS

  കോതമംഗലം : കോതമംഗലം കന്നി 20 പെരുന്നാൾ നേർച്ച സദ്യക്കുള്ള ഉൽപ്പന്ന ശേഖരണം കലവറ നിറയ്ക്കൽ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മാത്യൂസ് മോർ അന്തിമോസ് മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം...

NEWS

കോട്ടപ്പടി : തെക്കേൽ അഗസ്റ്റിന്റെ ഭാര്യ മറിയക്കുട്ടി (89) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 3ന് കോട്ടപ്പടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത മാറിക മുളഞ്ഞനാനി കുടുംബാഗമാണ്. മക്കൾ: ജെയിംസ്, തോമസ്, ജോസഫ് (കുവൈറ്റ്),...

CHUTTUVATTOM

കോതമംഗലം: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രവും ലിഖിത ഭരണഘടനയുമുള്ള ഇന്ത്യയിൽ നിലവിലെ നിയമവ്യവസ്ഥകൾ കാറ്റിൽപ്പറത്തിക്കൊണ്ട് എസ് ഐ ആറിന്റെ മറവിൽ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയകൾ അട്ടിമറിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭരണഘടനാ...

NEWS

പോത്താനിക്കാട്: തൃക്കേപ്പടി ഊരപ്രയിൽ രാമൻകുട്ടി (73) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഓമന മൂക്കന്നൂർ ഞാറശേരിൽ കുടുംബാഗം. മക്കൾ: ആർ. രാജേഷ്, ആർ. രജീഷ് (കുവൈറ്റ്), രജിത സജി...

CHUTTUVATTOM

കോതമംഗലം: എറണാകുളം സെൻ്റർ സന്നദ്ധ സുവിശേഷ സംഘത്തിൻ്റെയും പെരുമ്പാവൂർ റോട്ടറി ക്ലബ് ഹെറിറ്റേജിൻ്റെയും ആഭിമുഖ്യത്തിൽ ഊഞ്ഞാപ്പാറ മാർത്തോമ്മാ എൽപി സ്കൂളിൽ സൗജന്യ ദന്ത ചികിത്സ ക്യാമ്പ് നടത്തി. കോതമംഗലം ഇന്ദിരാ ഗാന്ധി ഡെന്റൽ...

CHUTTUVATTOM

കോതമംഗലം: ഗാന്ധിജയന്തിയോടനുബന്ധിച്ച് സർക്കാർ നിർദേശപ്രകാരം ആചരിക്കുന്ന ശുചീകരണ വാരത്തിന്റെ ഭാഗമായി കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ സേവന ശുചീകരണം പരിപാടിക്ക് തുടക്കമായി. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. കെഎസ്ആർടിസി യൂണിറ്റ്...

CHUTTUVATTOM

കോതമംഗലം: ഉപഭോക്തൃ കോടതി കേസുകളിലെ വൈകിപ്പിക്കൽ തന്ത്രങ്ങൾ നിയന്ത്രിക്കാൻ ഭേദഗതികൾ വേണം. ഉപഭോക്തൃ ജാഗ്രതാ സമിതി.ക്രോസ് എക്സാമിനേ ഷൻ, എവിഡൻസ്, ആർഗ്യുമെന്റ്സ് തുടങ്ങിയ ഘട്ടങ്ങളിൽ എതിർ ഭാഗം ആവർത്തിച്ച് ഓരോരോ കാരണങ്ങൾ പറഞ്ഞ്...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തുംപടിയിൽ നിന്നും ആരംഭിച്ച് തങ്കളം ബൈപാസിൽ എത്തിച്ചേരുന്ന നെല്ലിക്കുഴി- കുരൂർ റോഡിൻ്റെ ഇരുവശത്തുമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വീതികൂട്ടി പുനർനിർമ്മിക്കണമെന്ന എ.ഐ.വൈ.എഫ് തൃക്കാരിയൂർ മേഖലാസമ്മേളനം ആവശ്യപ്പെട്ടു. റോഡിൽ പലസ്ഥലത്തും നിരവധി കൈയേറ്റങ്ങൾ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ ലഹരിയുടെ ഉല്പാദനവും വിപണനവും ഉപയോഗവും കുറയ്ക്കുന്നതിന് പുതിയ മദ്യനയത്തില്‍ ഘട്ടം ഘട്ടമായി മദ്യശാലകളുടെ എണ്ണം കുറച്ചു കൊണ്ടുവരുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധസമിതി കോതമംഗലം റീജിണല്‍ നേതൃത്വയോഗം...

error: Content is protected !!