കോതമംഗലം: തങ്കളംകോഴിപ്പിള്ളി ബൈപാസില്‍നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പുതിയ ലിങ്ക് റോഡ് ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇതോടെ കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയുടെ വികസനത്തിനും പുതിയ തുടക്കമായി. ബൈപാസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റോഡ് ഡിപ്പോയിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാക്കും. ഡിപ്പോയോടു ചേര്‍ന്നുകിടക്കുന്ന സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്‌സ്, ഇന്ധന പമ്പ്, അനക്‌സ് എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള സാധ്യതകളുമുണ്ട്.
സ്ഥലത്തിന്റെ പരമാവധി പ്രയോജനം ഉറപ്പാക്കുന്ന തരത്തിലാണ് വികസനപദ്ധതി ആവിഷ്‌കരിക്കുന്നത്. ഗതാഗത മന്ത്രി സി.പി. ജോണിന്റെ ശ്രദ്ധയില്‍ പദ്ധതി അവതരിപ്പിച്ച് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) ഉടന്‍ സമര്‍പ്പിക്കുമെന്ന് എംഎല്‍എ പറഞ്ഞു. സര്‍ക്കാരിന്റെ പിന്തുണയോടെ മൂന്ന് വര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും.
ജീവനക്കാരുടെ സഹകരണത്തോടെയാണ് എന്‍ട്രന്‍സ് ഒരുക്കിയത്. എംഎല്‍എ ഫണ്ടില്‍നിന്ന് മൂന്ന് ബസുകളും കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് ഉപയോഗിച്ച് രണ്ട് ബസുകളും ഉള്‍പ്പെടെ അഞ്ച് പുതിയ ബസുകള്‍ കോതമംഗലം ഡിപ്പോയ്ക്ക് ലഭ്യമാക്കുമെന്നും എംഎല്‍എ അറിയിച്ചു. അപ്രോച്ച് റോഡും നിര്‍ദിഷ്ട വികസനപദ്ധതികളും പൂര്‍ത്തിയാകുന്നതോടെ കോതമംഗലം ഡിപ്പോയുടെ പ്രവര്‍ത്തനശേഷിയും യാത്രാസൗകര്യങ്ങളും മെച്ചപ്പെടും.
വാര്‍ഡ് കൗണ്‍സിലര്‍ ഷിബു കുര്യാക്കോസ്, ബാബു ഏലിയാസ്, അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജെ. നിജാമുദിന്‍, ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ എന്‍. ആര്‍. രാജീവ് , സൂപ്രണ്ടുമാരായ സജിത്ത് ടി. കുമാര്‍, ബിജി ജോസ്, എഡിഇ ജോണ്‍സണ്‍ ജോസഫ്, ഫ്രാന്‍സിറ്റി ചെറിയാന്‍, വി.പി. എല്‍ദോസ്, ജയ്‌സണ്‍ ജോസഫ്, സി.ആര്‍. ജയന്‍, കെ.പി. ബിനോജ് എന്നിവര്‍ പ്രസംഗിച്ചു.



















































