കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കൊമേഴ്‌സ് വിഭാഗം ഹരിതകർമ്മ സേനാംഗങ്ങൾക്കായി ധനകാര്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.യൂസർ ഫീ ടു ഫ്യൂച്ചർ ഫീ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി പായിപ്ര പഞ്ചായത്ത് ഹാളിൽ നടത്തി.കോളേജിലെ
കോമേഴ്‌സ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.സാമ്പത്തിക ആസൂത്രണം, സമ്പാദ്യം, ഭാവിയിലേക്കുള്ള സാമ്പത്തിക ഭദ്രത എന്നിവയെക്കുറിച്ച് ഹരിതകർമ്മ സേനാ പ്രവർത്തകരിൽ അവബോധം വളർത്തുകയാണ് ലക്ഷ്യമിട്ടത്.അധ്യാപകരായ ഷീബ സ്റ്റീഫൻ, സിമി വർഗീസ്, അനുപമ ആർ. നായർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.





















































