കോതമംഗലം: സംഗീതാഭിരുചിയുള്ള കുട്ടികൾക്ക് ശാസ്ത്രീയ സംഗീത പരിശീലനം നൽകുന്നതിന് കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ തുടക്കമായി. സംഗീതാധ്യാപിക സരിത കെ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു.
രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ വേദിയിൽ വിദ്യാർത്ഥിനി ആഗ്നസ് ആന്റോയ്ക്ക് പാഠങ്ങൾ ചൊല്ലി കൊടുത്തുകൊണ്ടും ഒരുമിച്ച് ഗാനം ആലപിച്ചും ആണ് സംഗീത പരിശീലന ക്ലാസിന്റെ തുടക്കം കുറിച്ചത്. തബലിസ്റ്റ് ജോമോൻ സഹായിയായി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനി മരിയ, പിടിഎ പ്രസിഡന്റ് സിജു പുന്നേക്കാട്, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.




















































